അഴിമതിയുടെ സഖ്യം; കോൺഗ്രസിനെതിരെ ബി.ജെ.പി

റാഞ്ചി: കാലിത്തീറ്റ കുംഭകോണ കേസിൽ ആർ.ജെ.ഡി അധ്യക്ഷൻ ലാലു പ്രസാദ്​ യാദവ്​ ശിക്ഷിക്കപ്പെട്ടതോടെ കോൺഗ്രസിനെതിരെ കടുത്ത വിമർശനവുമായി ബി.ജെ.പി. അഴിമതിയുടെ സഖ്യത്തിനാണ്​ കോൺഗ്രസ്​ നേതൃത്വം നൽകുന്നതെന്ന്​​ ബി.ജെ.പി ആരോപിച്ചു​. 2 ജി സ്​പെക്​ട്രം കേസിൽ കോൺഗ്രസിനെ രാഷ്​ട്രീയമായി നേട്ടമുണ്ടാക്കിയതിന്​ പിന്നാലെ വന്ന ലാലുവിനെതിരായ വിധി ഉപയോഗപ്പെടുത്താനുള്ള ശ്രമത്തിലാണ്​ ബി.ജെ.പി.

ലാലുപ്രസാദ്​ യാദവ്​ ആദ്യമായി ശിക്ഷിക്കപ്പെട്ടത്​ യു.പി.എ ഭരണകാലത്താണെന്ന്​ ബീഹാർ ഉപമുഖ്യമന്ത്രി സുശീൽ കുമാർ മോദി അഭിപ്രായപ്പെട്ടിരുന്നു. കോടതി വിധിക്ക്​ ലാലലുപ്രസാദ്​ യാദവ്​ ബി.ജെ.പിയെ കുറ്റം പറഞ്ഞിട്ട്​ കാര്യമില്ല. കോടതി വിധികളിൽ സർക്കാറിന്​ ഇടപെടാൻ കഴിയില്ലെന്ന്​ അദ്ദേഹം വ്യക്​തമാക്കിയിരുന്നു. ഇതിന്​ പിന്നാലെയാണ്​ കേസി​​​െൻറ പേരിൽ വീണ്ടും ബി.ജെ.പിക്കെതിരെ രൂക്ഷ വിമർശനമുന്നയിച്ച്​ ബി.ജെ.പി രംഗത്തെത്തിയിരിക്കുന്നത്​.

Tags:    
News Summary - Advantage Dhinakaran In RK Nagar, Initial Trends Show-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.