മേനക ഗാന്ധിക്ക് 97.17 കോടി രൂപയുടെ ആസ്തിയെന്ന് സത്യവാങ്മൂലം

ലക്‌നോ: എട്ട് തവണ എം.പി ആയ മേനക സഞ്ജയ് ഗാന്ധിയുടെ മൊത്തം പ്രഖ്യാപിത ആസ്തി 97.17 കോടി രൂപയാണെന്ന് റിപ്പോർട്ട്. ബുധനാഴ്ച തെരഞ്ഞെടുപ്പ് കമീഷന് നൽകിയ സത്യവാങ്മൂലത്തിലാണ് മേനകാ ഗാന്ധി തന്റെ ആസ്തി വെളിപ്പെടുത്തിയത്. ഉത്തർപ്രദേശിലെ സുൽത്താൻപൂരിൽ ബി.ജെ.പി ടിക്കറ്റിലാണ് മേനക ഗാന്ധി ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്.

മൊത്തം ആസ്തികളിൽ 45.97 കോടി രൂപ ജംഗമ ആസ്തിയും 51.20 കോടി രൂപ സ്ഥാവരവുമാണ്. 2.82 കോടി രൂപ വിലമതിക്കുന്ന 3.415 കിലോ സ്വർണവും 85 കിലോ വെള്ളിയും 40,000 രൂപ വിലമതിക്കുന്ന റൈഫിളും മേനക ഗാന്ധിയുടെ പക്കലുണ്ടെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു.

അതേസമയം ബി.ജെ.പി വീണ്ടും അധികാരത്തിൽ വന്നാൽ ഭരണഘടനാ ഭേദഗതിയിലൂടെ സംവരണം എടുത്തുകളയുമെന്ന പ്രതിപക്ഷത്തിൻ്റെ ആരോപണം പച്ചക്കളമാണെന്നും അങ്ങനെ ഒരിക്കലും സംഭവിക്കില്ലെന്നും നാമനിർദേശ പത്രിക സമർപ്പിച്ചശേഷം മേനക ഗാന്ധി പറഞ്ഞു.

എൻ.ഡി.എ സഖ്യകക്ഷിയായ നിഷാദ് പാർട്ടി അധ്യക്ഷൻ ഡോ.സഞ്ജയ് നിഷാദ് അപ്‌നാദൾ നേതാവും ക്യാബിനറ്റ് മന്ത്രിയുമായ ആശിഷ് പട്ടേൽ എന്നിവർക്കൊപ്പം എത്തിയാണ് മേന ഗാന്ധി നാമനിർദേശ പത്രിക സമർപ്പിച്ചത്.

ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ മെയ് 25ന് ആറാം ഘട്ടത്തിലാണ് സുൽത്താൻപൂരിൽ വോട്ടെടുപ്പ്.

Tags:    
News Summary - Affidavit that Menaka Gandhi has assets worth Rs 97.17 crore

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.