ന്യൂഡൽഹി: അഫ്ഗാനിസ്താനിൽ താലിബാൻ ഇടക്കാല ഭരണകൂടം പ്രഖ്യാപിച്ചിരിക്കേ, സുരക്ഷാപരമായ ഉത്കണ്ഠകൾ പങ്കുവെച്ച് പ്രമുഖ രാജ്യങ്ങളിലെ രഹസ്യാന്വേഷണ വിഭാഗം മേധാവികൾ ഡൽഹിയിൽ.
യു.എസ് രഹസ്യാന്വേഷണ ഏജൻസിയായ സി.ഐ.എയുടെ ഡയറക്ടർ വില്യം ബേൺസ്, റഷ്യയുടെ ദേശീയ സുരക്ഷ ഉപദേഷ്ടാവ് നിക്കോളെ പത്രുഷെവ് എന്നിവരാണ് ഡൽഹിയിലെത്തി ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലുമായി അഫ്ഗാൻ സാഹചര്യങ്ങൾ ഗൗരവപൂർവം ചർച്ച ചെയ്തത്. നേരത്തേ ബ്രിട്ടെൻറ സീക്രട്ട് ഇൻറലിജൻസ് സർവിസ് മേധാവി റിച്ചാർഡ് മൂറെയും ഡോവലുമായി ചർച്ച നടത്തിയിരുന്നു.
മേഖലയിലെ സുപ്രധാന സംഭവവികാസങ്ങൾ പരസ്പരം ചർച്ചചെയ്യാൻ നിക്കൊളായ് പത്രുഷേവിെൻറ സന്ദർശനം ഉപകാരപ്പെട്ടതായി പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു. മേഖലയിലെ സുസ്ഥിരതക്കായി ഏകോപനം ശക്തിപ്പെടുത്താൻ ഇരു രാജ്യങ്ങളും തീരുമാനിച്ചതായി പ്രധാനമന്ത്രിയുടെ ഓഫീസ് പ്രസ്താവനയിൽ പറയുന്നു.
പത്രുഷെവ് പിന്നീട് വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായും കൂടിക്കാഴ്ച നടത്തി. അഫ്ഗാെൻറ മണ്ണ് ഭീകരപ്രവർത്തനങ്ങൾക്ക് ഇടമാകുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്ന് നേരത്തേ ദോഹയിൽ താലിബാൻ പ്രതിനിധിയുമായി നടന്ന ചർച്ചയിൽ ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. ഭീകര സംഘടനകളെ താലിബാൻ ഭരണകൂടം പ്രത്യക്ഷമായോ പരോക്ഷമായോ പ്രോത്സാഹിപ്പിക്കുമെന്ന ആശങ്ക, അവിടം വിട്ട അമേരിക്കക്കും മറ്റുമുണ്ട്. മേഖലയിലെ സാഹചര്യങ്ങൾ കലങ്ങിയതിെൻറ ആശങ്കകളിലാണ് റഷ്യ.
ഡോവലും സന്ദർശകരായ മറ്റു രാജ്യങ്ങളിലെ സുരക്ഷ മേധാവികളുമായുള്ള ചർച്ചയുടെ ഉള്ളടക്കം പുറത്തുവന്നിട്ടില്ല. എന്നാൽ, അഫ്ഗാനിലെ സാഹചര്യങ്ങൾക്കു പിന്നാലെയുള്ള സുപ്രധാന കൂടിക്കാഴ്ചകൾ സുരക്ഷയുടെ കാര്യത്തിലുള്ള ഉത്കണ്ഠകളാണ് വിളിച്ചറിയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.