ന്യൂഡൽഹി: വ്യാപക വിമർശനം ഏറ്റുവാങ്ങിയ പട്ടാള കരിനിയമമായ അഫ്സ്പ പിൻവലിക്കാനോ ചില വകുപ്പുകൾ മയപ്പെടുത്താനോ സമയമായിട്ടില്ലെന്ന് സൈനിക മേധാവി ജനറൽ ബിപിൻ റാവത്ത്. ജമ്മു ^കശ്മീരിൽ ഉൾപ്പെടെ സംഘർഷ ബാധിത പ്രദേശങ്ങളിൽ പ്രവർത്തിക്കുേമ്പാൾ മനുഷ്യാവകാശ സംരക്ഷണത്തിന് പരമാവധി പരിഗണന നൽകുമെന്നും അദ്ദേഹം പറഞ്ഞു. അഫ്സ്പ പൂർണമായോ വിവാദ വകുപ്പുകളോ പിൻവലിക്കുന്നത് പരിഗണിക്കാൻ ആഭ്യന്തര മന്ത്രാലയത്തിലെയും സൈന്യത്തിലെയും മുതിർന്ന ഉദ്യോഗസ്ഥർ ചർച്ച തുടരുകയാണെന്ന റിപ്പോർട്ടുകൾക്കിടെയാണ് സൈനിക മേധാവിയുടെ വിശദീകരണം. സംഘർഷ ബാധിത മേഖലകളിൽ സൈന്യത്തിന് അനിയന്ത്രിത അധികാരം നൽകുന്നതാണ് അഫ്സ്പ എന്ന ‘സായുധ സേന പ്രത്യേക അധികാര നിയമം’.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.