ന്യൂഡൽഹി: ആം ആദ്മി പാർട്ടി ദേശീയ കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളിനെതിരായ അഴിമതിയാരോപണം അടിസ്ഥാന രഹിതമെന്ന് എ.എ.പി നേതാവ് കുമാർ വിശ്വാസ്.
കെജ്രിവാളിനെതിരായ ആരോപണം തള്ളുന്നു. അദ്ദേഹം ആരുടെയെങ്കിലും കൈയിൽ നിന്ന് കോഴ വാങ്ങിയെന്ന് ചിന്തിക്കാൻ പോലും കഴിയുന്നില്ല. 12 വർഷമായി കെജ്രിവാളിനെ തനിക്കറിയാം. ഇൗ വിഷയത്തിൽ ആരോഗ്യ വകുപ്പ് മന്ത്രി സത്യേന്ദ്ര ജെയിനിനോട് വിശദീകരണം ചോദിക്കും. കുറ്റക്കാരനെന്ന് കണ്ടെത്തുന്നയാളെ പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്ന് കെജ്രിവാൾ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം ആരോപണങ്ങൾ തന്നെ വേദനിപ്പിക്കുന്നതായും കുമാർ വിശ്വാസ് പറഞ്ഞു.
ഡൽഹിയിലെ ആരോഗ്യ വകുപ്പ് മന്ത്രിയായ സത്യേന്ദ്ര ജെയിൻ കെജ്രിവാളിന് രണ്ട് കോടി നൽകുന്നത് കണ്ടെന്നാണ് പുറത്താക്കപ്പെട്ട മന്ത്രി കപിൽ മിശ്ര ഇന്ന് ആരോപിച്ചത്. തെൻറ സ്ഥാനചലനത്തിന് കാരണം ഇതാണെന്നും അദ്ദേഹം വാർത്ത സമ്മേളനത്തിലൂടെ പറഞ്ഞിരുന്നു. പ്രകടനം മോശമായതിനെ തുടർന്ന് ജലവിഭവ വകുപ്പ് മന്ത്രി കപിൽ മിശ്രയെ തൽസ്ഥാനത്ത് നീക്കിയെന്നാണ് ആം ആദ്മി നേതൃത്വം പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.