സവർക്കറെ അപമാനിക്കരുത്; രാഹുലിന്‍റെ പ്രസ്താവനക്കെതിരെ ശിവസേന

മുംബൈ: മാപ്പ് പറയാൻ താൻ രാഹുൽ സവർക്കറല്ലെന്ന രാഹുൽ ഗാന്ധിയുടെ പ്രസ്താവനയിൽ അസംതൃപ്തിയുമായി മഹാരാഷ്ട്രയിലെ കോൺഗ്രസ് സഖ്യകക്ഷിയായ ശിവസേന. 'പണ്ഡിറ്റ് നെഹ്റുവിനെയും മഹാത്മാ ഗാന്ധിയെയും ഞങ്ങൾ ബഹുമാനിക്കുന്നുണ്ട്. നിങ്ങൾ വീർ സവർക്കറെ അപമാനിക്കാൻ പാടില്ല. കാര്യം മനസിലാകുന്നവർക്ക് ഇക്കാര്യത്തിൽ കൂടുതൽ വിശദീകരണം ആവശ്യമില്ലെന്ന് കരുതുന്നു' -ശിവസേന നേതാവ് സഞ്ജയ് റാവുത്ത് ട്വീറ്റ് ചെയ്തു.

സവർക്കറെ കുറിച്ചുള്ള രാഹുൽ ഗാന്ധിയുടെ പരാമർശത്തിൽ ശിവസേനക്ക് എന്താണ് പറയാനുള്ളതെന്ന് ബി.ജെ.പി ഐ.ടി സെൽ നേതാവ് അമിത് മാളവ്യ നേരത്തെ ചോദിച്ചിരുന്നു. തുടർന്നാണ് ശിവസേന മറുപടി നൽകിയിരിക്കുന്നത്.

'വീർ സവർക്കർ മഹാരാഷ്ട്രക്കും രാജ്യത്തിനാകെയും ദൈവമാണ്. ദേശാഭിമാനത്തോടു കൂടി മാത്രമേ അദ്ദേഹത്തിന്‍റെ പേര് ഉച്ചരിക്കാവൂ. നെഹ്റുവിനെയും ഗാന്ധിയെയും പോലെ രാജ്യത്തിന്‍റെ സ്വാതന്ത്രത്തിനായി ജീവിതം മാറ്റിവെച്ച മഹാനാണ് സവർക്കർ. അദ്ദേഹം തീർച്ചയായും ബഹുമാനിക്കപ്പെടേണ്ടയാളാണ്. ഇക്കാര്യത്തിൽ വിട്ടുവീഴ്ചയില്ല' -മറ്റൊരു ട്വീറ്റിൽ സഞ്ജയ് റാവുത്ത് പറഞ്ഞു.

ഡൽഹിയിലെ രാം ലീല മൈതാനിയിൽ നടന്ന കോൺഗ്രസി​​​​​​​​െൻറ ഭാരത്​ ബച്ചാവോ റാലിയിലായിരുന്നു രാഹുൽ ഗാന്ധി സവർക്കറെ പരാമർശിച്ചത്. റേപ് ഇൻ ഇന്ത്യ പരാമർശവുമായി ബന്ധപ്പെട്ട് രാഹുൽ മാപ്പ് പറയണമെന്ന ബി.ജെ.പിയുടെ ആവശ്യത്തിന് മറുപടിയായാണ് മാപ്പ് പറയാൻ താൻ രാഹുൽ സവർക്കർ അല്ലെന്ന് മറുപടി നൽകിയത്.

Tags:    
News Summary - After Rahul Gandhi's Dig At Veer Savarkar, A Warning From Ally Shiv Sena

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.