ലഖ്േനാ: പശു സംരക്ഷണത്തിനായി മദ്യത്തിന് പ്രത്യേക സെസ് ഏർപ്പെടുത്താനൊരുങ്ങി യു.പി സർക്കാർ. പശുക്കൾക്കാ യുള്ള ഷെൽട്ടർ ഹോമുകൾ, പുൽമൈതാനങ്ങൾ എന്നിവ നിർമിക്കുന്നതിനും മറ്റ് സുരക്ഷാപദ്ധതികൾ നടപ്പിലാക്കുന്നതിനുമാണ് പണം വിനിയോഗിക്കുക. യോഗി ആദിത്യനാഥിെൻറ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.
പുതിയ സെസിലുടെ 155 കോടി അധികമായി പിരിച്ചെടുക്കാൻ കഴിയുമെന്ന് യു.പി മന്ത്രി ശ്രീകാന്ത് ശർമ്മ അറിയിച്ചു. അധികസെസ് നിലവിൽ വരുന്നതോടെ യു.പിയിൽ മദ്യത്തിന് 10 രൂപ വരെ വില ഉയരും. ഇൗ മാസം ജനുവരിയിൽ പശുകൾക്കായി ഷെൽട്ടർ ഹോമുകൾ ആരംഭിക്കാൻ യു.പി സർക്കാർ തീരുമാനിച്ചിരുന്നു.
പശുസംരക്ഷണത്തിനായി മദ്യത്തിന് അധിക സെസ് ഏർപ്പെടുത്താൻ രാജസ്ഥാൻ സർക്കാറും തീരുമാനിച്ചിട്ടുണ്ട്. യു.പി സർക്കാറിെൻറ പശു സംരക്ഷണ പ്രവർത്തനങ്ങൾ മുമ്പും വിവാദങ്ങൾക്ക് കാരണമായി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.