രണ്ടാം സെഞ്ച്വറി; രാജസ്ഥാന് പിന്നാലെ പെട്രോളിന് 100 പിന്നിട്ട് മധ്യപ്രദേശ്

ഭോപ്പാൽ: രാജസ്ഥാന് പിന്നാലെ പെട്രോളിന് ലിറ്ററിന് 100 രൂപ പിന്നിടുന്ന സംസ്ഥാനമായി മധ്യപ്രദേശ്. തുടർച്ചയായ 11ാം ദിവസവും ഇന്ധനവില വർധിപ്പിച്ച സാഹചര്യത്തിലാണ് മധ്യപ്രദേശ് ഈ 'നേട്ടം' കൈവരിച്ചത്. രാജ്യത്ത് ഏറ്റവും കൂടുതൽ ഇന്ധന നികുതിയുള്ള രാജസ്ഥാൻ കഴിഞ്ഞ ദിവസം തന്നെ സെഞ്ച്വറി പിന്നിട്ടിരുന്നു.

പെട്രോൾ വില 34 പൈസയും ഡീസൽ 32 പൈസയുമാണ് ഇന്ന് വർധിപ്പിച്ചത്. മധ്യപ്രദേശിലെ അനുപ്പൂരിൽ 100.25 രൂപയാണ് ഇന്ന് പെട്രോൾ വില. പ്രീമിയം പെട്രോളിന് ഇവിടങ്ങളിൽ നേരത്തെ തന്നെ 100 കടന്നിരുന്നു. ഈ മാസം മാത്രം പെട്രോളിന് വർധിച്ചത് 3.52 രൂപയാണ്. ഡീസലിന് 3.92 രൂപയും വർധിച്ചു.

മധ്യപ്രദേശിലെ പഴയ അനലോഗ് മെഷീനുകൾ ഉപയോഗിക്കുന്ന പമ്പുകളിൽ മൂന്നക്ക വില കാണിക്കാൻ സൗകര്യമില്ലാത്തതിനാൽ പുതിയ ഡിജിറ്റൽ മെഷീനുകൾ സ്ഥാപിക്കേണ്ടി വന്നിരിക്കുകയാണ്. 

Tags:    
News Summary - After Rajasthan, petrol crosses Rs 100-mark in Madhya Pradesh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT