ലഖ്നോ: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തിെൻറ പേരിൽ പ്രതിചേർക്കപ്പ െട്ടവരുടെ ചിത്രങ്ങളും വിലാസവും ഉൾപ്പെടുത്തിയ കൂറ്റൻ പരസ്യപ്പലകകൾ സ്ഥാപിച്ച സ ംഭവത്തിൽ ഉത്തർപ്രദേശ് ഹൈകോടതി സ്വമേധയാ കേസെടുത്തു. അസാധാരണ നീക്കത്തിൽ, അവധി ദ ിവസമായ ഞായറാഴ്ച സിറ്റിങ് നടത്തിയ ചീഫ് ജസ്റ്റിസ് ഗോവിന്ദ് മാഥുർ സംഭവത്തെക് കുറിച്ച് സർക്കാറിനോട് വിശദീകരണം തേടി. ഉച്ചക്ക് മൂന്നിന് തുടങ്ങിയ കോടതി നടപടി ഒരു മണിക്കൂർ നീണ്ടു. വിധിപറയുന്നത് തിങ്കളാഴ്ചയിലേക്ക് മാറ്റുകയായിരുന്നു.
ഞായറാഴ്ച രാവിലെ പത്തിന് പ്രാഥമിക വാദം കേട്ട ഹൈകോടതി പൗരന്മാരുടെ സ്വകാര്യതയിലേക്കും സ്വാതന്ത്ര്യത്തിലേക്കും സർക്കാർ കടന്നുകയറരുതെന്ന് നിർദേശിച്ചു. വാദം കേൾക്കുന്നതിനുമുമ്പ് പരിഹാര നടപടി സ്വീകരിക്കണമെന്നും ചീഫ് ജസ്റ്റിസ് നിർദേശം നൽകി. സർക്കാറിനുവേണ്ടി അഡ്വക്കറ്റ് ജനറലാണ് വാദങ്ങൾ ഉന്നയിച്ചതെന്ന് അഡീ. അഡ്വക്കറ്റ് ജനറൽ നീരജ് ത്രിപാഠി മാധ്യമങ്ങളോട് പറഞ്ഞു. മാധ്യമപ്രവർത്തകർക്ക് കോടതിയിലേക്ക് പ്രവേശനം അനുവദിച്ചിരുന്നില്ല.
ലഖ്നോ നഗരത്തിെൻറ തിരക്കേറിയ ഭാഗങ്ങളിലാണ് മരിച്ചുപോയ പ്രതി അടക്കമുള്ളവരുടെ ചിത്രങ്ങൾ ഉൾപ്പെടുത്തി സർക്കാർ പരസ്യബോർഡ് സ്ഥാപിച്ചത്. പൊതുപ്രവർത്തകൻ സദഫ് ജാഫർ, അഭിഭാഷകൻ മുഹമ്മദ് ശുെഎബ്, അഭിനേതാവ് ദീപക് കബീർ, മുൻ ഐ.പി.എസ് ഉദ്യോഗസ്ഥൻ എസ്.ആർ. ധാരാപുരി എന്നിവരടക്കമുള്ളവരുടെ ചിത്രങ്ങളാണ് സ്ഥാപിച്ചിരിക്കുന്നത്.
ഇവർ നേരത്തേ പിടിയിലാവുകയും ജാമ്യത്തിലിറങ്ങുകയും ചെയ്തവരാണ്. പ്രതികളുടെ വിശദവിവരങ്ങൾക്കുപുറമെ നാശനഷ്ടങ്ങളുടെ നഷ്ടപരിഹാരം നൽകിയില്ലെങ്കിൽ സ്വത്തുക്കൾ കണ്ടുകെട്ടുമെന്ന ഭീഷണിയും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇവരിൽ മിക്കവർക്കും ഇത് സംബന്ധിച്ച നോട്ടീസ് നൽകിയിട്ടുമുണ്ട്.
മുഖ്യമന്ത്രി യോഗി ആദിത്യനാഥിെൻറ അറിവോടെയാണ് പരസ്യപ്പലക സ്ഥാപിച്ചതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞുവെന്ന് വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. നിയമം പാലിച്ചും പൊതുജന താൽപര്യം മുൻനിർത്തിയുമാണ് സ്ഥാപിച്ചതെന്ന് ചൂണ്ടിക്കാട്ടി രണ്ടു പേജ് വിശദീകരണക്കുറിപ്പ് വെള്ളിയാഴ്ച മുഖ്യമന്ത്രിയുടെ ഓഫിസിൽനിന്നെന്ന പേരിൽ പുറപ്പെടുവിച്ചിരുന്നു. ഇതിൽ ഒപ്പുവെച്ചിട്ടില്ല. പ്രക്ഷോഭകർക്കെതിരെ പ്രതികാര നടപടി ഉണ്ടാകുമെന്നും സ്വത്ത് കണ്ടുകെട്ടുമെന്നും മുഖ്യമന്ത്രി നേരത്തേ പ്രഖ്യാപിച്ചിരുന്നു. ഇതിെൻറ ഭാഗമായാണ് ബോർഡുകൾ സ്ഥാപിച്ചതെന്നാണ് വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.