കോപ്​ടർ കോഴ: രാഷ്​ട്രീയ കുടുംബത്തിന്​ 120 കോടി നൽകി; ഇടനിലക്കാര​െൻറ ഡയറിക്കുറിപ്പ്​ പുറത്ത്​

ന്യൂഡല്‍ഹി: അഗസ്റ്റവെസ്റ്റ്ലാന്‍ഡ് കോപ്ടര്‍ കോഴ ഇടപാടുമായി ബന്ധപ്പെട്ട ഇടനിലക്കാരന്‍െറ ഡയറിക്കുറിപ്പുകള്‍ പുറത്ത്. കരാര്‍ നേടിയെടുക്കാന്‍ ഇന്ത്യയില്‍ രാഷ്ട്രീയനേതൃത്വത്തിനും വ്യോമസേനയിലെ ഉദ്യോഗസ്ഥര്‍ക്കും നല്‍കിയ കോഴയുടെ വിവരങ്ങളാണ് ഡയറിയിലുള്ളത്. ആരുടെയും പേരുകള്‍ പറയാതെ കോഡ് നാമത്തിലാണ് കോഴയുടെ കണക്ക് ഡയറിയില്‍ കുറിച്ചിട്ടിരിക്കുന്നത്. ഇടനിലക്കാരന്‍ ക്രിസ്റ്റ്യന്‍ മിഷലിന്‍െറ പക്കല്‍നിന്ന് ഇറ്റാലിയന്‍ അന്വേഷണ ഏജന്‍സി പിടിച്ചെടുത്തതാണ് ഡയറി.

ഡയറിയുടെ പകര്‍പ്പ് ഒരു ദേശീയ ചാനല്‍ പുറത്തുവിട്ടു. ഇറ്റാലിയന്‍ അന്വേഷണ ഏജന്‍സിയില്‍നിന്ന് സി.ബി.ഐക്ക്  ലഭിച്ച ഡയറിയിലെ വിവരങ്ങള്‍ നേരത്തേ പുറത്തുവന്നിരുന്നു.   പ്രമുഖ രാഷ്ട്രീയ കുടുംബത്തിനും  എ.പി എന്ന കോഡ് നാമത്തിലുള്ള നേതാവിനും  വ്യോമസേനയിലെ ഉദ്യോഗസ്ഥര്‍ക്കും മറ്റുമായി 373 കോടി രൂപ നല്‍കിയെന്നാണ്  ഡയറിയിലുള്ളത്.  കോണ്‍ഗ്രസ് ഉപാധ്യക്ഷ സോണിയ ഗാന്ധിയുടെ കുടുംബം, സോണിയയുടെ രാഷ്ട്രീയകാര്യ ഉപദേശകന്‍ അഹ്മദ് പട്ടേല്‍ എന്നിവരിലേക്കാണ് ഡയറിയിലെ കോഡ് നാമങ്ങള്‍ സൂചന നല്‍കുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്.

എന്നാല്‍, കോപ്ടര്‍ ഇടപാടില്‍ സോണിയക്കും കുടുംബത്തിനുമുള്ള പങ്ക് കോണ്‍ഗ്രസ് ആവര്‍ത്തിച്ച് നിഷേധിച്ചിട്ടുണ്ട്. കോപ്ടര്‍ കോഴക്കേസില്‍  മുന്‍ വ്യോമസേന മേധാവി എസ്.പി. ത്യാഗി അടക്കമുള്ള മൂന്നുപേരെ ഏതാനും ദിവസം മുമ്പ് സി.ബി.ഐ അറസ്റ്റ് ചെയ്തിരുന്നു. ഇവരുടെ മൊഴിപ്രകാരം മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്‍െറ ഓഫിസിലുണ്ടായിരുന്നവരെ ചോദ്യംചെയ്തേക്കുമെന്ന റിപ്പോര്‍ട്ടിനിടെയാണ്  സോണിയ കുടുംബത്തിലേക്ക് സൂചന നല്‍കുന്ന രേഖകള്‍ പുറത്തുവന്നിരിക്കുന്നത്. നോട്ടിലുടക്കി ഭരണ-പ്രതിപക്ഷ പോര് മുറുകുന്നതിനിടെയാണ് പുതിയ സംഭവവികാസം.

Tags:    
News Summary - agustawestland: 16 million Euro bribes to political family

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.