അ​ഗ​സ്​​റ്റ ഇ​ട​പാ​ട്​: മു​ൻ ​േവ്യാ​മ​സേ​ന മേ​ധാ​വി​ക്ക് കു​റ്റ​പ​ത്രം

ന്യൂ​ഡ​ൽ​ഹി: അ​ഗ​സ്​​റ്റ വെ​സ്​​റ്റ്​​ല​ൻ​ഡ്​ ഹെ​ലി​കോ​പ്​​ട​ർ ഇ​ട​പാ​ട്​ കേ​സി​ൽ ​േവ്യാ​മ​സേ​ന മു​ൻ മേ​ധാ​വി (​െഎ.​എ.​എ​ഫ്) എ​സ്.​പി. ത്യാ​ഗി ഉ​ൾ​പ്പെ​ടെ എ​ട്ടു​പേ​ർ​െ​ക്ക​തി​രെ സി.​ബി.​െ​എ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു. 3600 കോ​ടി രൂ​പ​യു​ടേ​താ​ണ്​ അ​ഗ​സ്​​റ്റ വെ​സ്​​റ്റ്​​ല​ൻ​ഡ്​ വി.​വി.​െ​എ.​പി ഹെ​ലി​കോ​പ്​​ട​ർ കേ​സ്.

ത്യാ​ഗി​യെ കൂ​ടാ​തെ ​െഎ.​എ.​എ​ഫ്​ ഉ​പ​മേ​ധാ​വി ജെ.​എ​സ്. ഗു​ജ​റാ​ൽ, അ​ഗ​സ്​​റ്റ വെ​സ്​​റ്റ്​​ല​ൻ​ഡ്​ സി.​ഇ.​ഒ ബ്രൂ​ണോ സ്​​പോ​ഗ്​​നോ​ലി, ഇ​ട​നി​ല​ക്കാ​ര​ൻ കാ​ർ​ലോ ഗെ​രോ​സ, മൈ​ക്ക​ൽ ജെ​യിം​സ്, ഗു​യി​ഡോ ഹാ​ഷ്​​കേ, ഫി​ൻ​മെ​ക്കാ​നി​ക്ക മു​ൻ ചെ​യ​ർ​മാ​ൻ ഗു​സെ​പ്പെ ഒാ​ർ​സി, ഇ​ന്ത്യ​ൻ ഇ​ട​നി​ല​ക്കാ​ര​ൻ ഗൗ​തം ഖൈ​ത്താ​ൻ, ത്യാ​ഗി​യു​ടെ ബ​ന്ധു ജൂ​ലി​യെ​ന്ന സ​ഞ്​​ജീ​വ്​ എ​ന്നി​വ​ർ​െ​ക്ക​തി​രെ സി.​ബി.​െ​എ പ്ര​ത്യേ​ക ജ​ഡ്​​ജി അ​ര​വി​ന്ദ്​ കു​മാ​റി​ന്​ മു​മ്പാ​കെ​യാ​ണ്​ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്.

ത്യാ​ഗി​യെ​യും ബ​ന്ധു​വി​നെ​യും ഖൈ​ത്താ​നെ​യും സി.​ബി.​െ​എ ക​ഴി​ഞ്ഞ ഡി​സം​ബ​റി​ൽ അ​റ​സ്​​റ്റ്​ ചെ​യ്​​തി​രു​ന്നു. ഒ​ര​ു ​േവ്യാ​മ​സേ​ന മേ​ധാ​വി അ​ഴി​മ​തി​ക്കേ​സി​ൽ പ്ര​തി​യാ​കു​ന്ന​ത്​ രാ​ജ്യ ച​രി​ത്ര​ത്തി​ൽ ത​ന്നെ ആ​ദ്യ​മാ​യാ​ണ്. ത്യാ​ഗി​ക്കെ​തി​രെ ക്രി​മി​ന​ൽ ഗൂ​ഢാ​ലോ​ച​ന കു​റ്റ​മാ​ണ്​ സി.​ബി.​െ​എ ആ​രോ​പി​ക്കു​ന്ന​ത്.

Tags:    
News Summary - AgustaWestland chopper case: CBI files chargesheet -India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.