ന്യൂഡൽഹി: കോവിഡ് 19 തലച്ചോറിനെ ബാധിക്കുമോ ഇല്ലയോ എന്ന ചർച്ചകൾ നടന്നുകൊണ്ടിരിക്കെ ഇന്ത്യയിൽ ഇത്തരത്തിൽ കുട്ടികളിലുള്ള ആദ്യ കേസ് സ്ഥിരീകരിച്ചതായി എയിംസ്. േകാവിഡ് 19 ബാധിച്ച 11 വയസുകാരിയിൽ തലച്ചോറിൽനിന്നുള്ള നാഡികൾക്ക് ക്ഷതം സംഭവിച്ചതായും അത് കാഴ്ചയെ സാരമായി ബാധിച്ചതായും എയിംസ് റിപ്പോർട്ടിൽ പറയുന്നു.
കുട്ടിയുടെ ആരോഗ്യത്തെക്കുറിച്ചുള്ള വിശദമായ റിപ്പോർട്ട് ഡോക്ടർമാർ തയാറാക്കി വരികയാണ്. ''ഒരു 11 വയസ്സുകാരിയിൽ കോവിഡ് 19 മൂലം തലച്ചോറിലെ നാഡികൾക്ക് ക്ഷതം സംഭവിക്കുന്ന അക്യൂട്ട് ഡിമയലനേറ്റിങ് സിൻഡ്രോം (എ.ഡി.എസ്) എന്ന അസുഖം കണ്ടെത്തിയിരിക്കുന്നു. ഇത് ആദ്യമായാണ് കുട്ടികളിൽ ഇത്തരത്തിലൊരു രോഗാവസ്ഥ കണ്ടെത്തുന്നത്. ഇതുമൂലം കുട്ടിക്ക് കാഴ്ച നഷ്പ്പെട്ടുകൊണ്ടിരിക്കുകയാണിപ്പോൾ. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ പഠിച്ചുകൊണ്ടിരിക്കുകയാണ്'' എയിംസ് അധികൃതർ വ്യക്തമാക്കുന്നു.
കാഴ്ച കുറയുന്നുവെന്ന് പറഞ്ഞാണ് കുട്ടി ആശുപത്രിയിലെത്തുന്നത്. തുടർന്ന് എം.ആർ.െഎ സ്കാനിങ്ങിലൂടെയാണ് അസുഖം കണ്ടെത്തുന്നത്. തുടർന്ന് നടന്ന പരിശോധനകളിൽ ഇത് കോവിഡ് 19 അനുബന്ധ രോഗമാണെന്ന് കണ്ടെത്തി. ഇമ്മ്യൂണോ തെറാപ്പി വഴി കുട്ടിയുടെ ആരാഗ്യം മെച്ചപ്പെട്ടതായും 50 ശതമാനത്തോളം കാഴ്ച തിരിച്ചുകിട്ടിയശേഷം ആശുപത്രി വിട്ടതായും എയിംസ് അധികൃതർ വ്യക്തമാക്കി.
കോവിഡ് ബാധിച്ച 13 വയസുള്ള മറ്റൊരു പെൺകുട്ടിക്കുകൂടി തലച്ചോർ സംബന്ധമായ പ്രശ്നങ്ങൾക്ക് ചികിത്സ തേടുന്നുണ്ടെന്നും, ഇത് കോവിഡ് മൂലം തന്നെയാണോ എന്ന് പരിേധേിച്ചുവരികയാണെന്നും റിപ്പോർട്ടിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.