ന്യൂഡൽഹി: കോവിഡിന് ചികിത്സയിലിരുന്ന മാധ്യമപ്രവർത്തകൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഡൽഹി എയിംസ് ട്രോമാ സെൻറർ മെഡിക്കൽ സൂപ്രണ്ടിനെ സ്ഥാനത്തുനിന്ന് നീക്കി. രാജ്യത്തെ സുപ്രധാന ആശുപത്രിയായ എയിംസിെൻറ ഭരണ കാര്യത്തിൽ മാറ്റങ്ങൾ നിർദ്ദേശിക്കാൻ വിദഗ്ധ സമിതി രൂപവത്കരിക്കുമെന്നും കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ് വർധൻ ട്വീറ്റ് ചെയ്തു.
പ്രമുഖ ഹിന്ദി പത്രത്തിൽ ലേഖകനായിരുന്ന തരുൺ സിസോദിയ തിങ്കളാഴ്ചയാണ് എയിംസിലെ നാലാം നിലയിൽ നിന്ന് ചാടി ജീവനൊടുക്കിയത്. ഇതേക്കുറിച്ച് അന്വേഷിക്കാൻ നാലംഗ സമിതിയെ ചുമതലപ്പെടുത്തിയിരുന്നു. ഇവർ റിപ്പോർട്ട് സമർപ്പിച്ചതായും മരണത്തിൽ ദുരൂഹത കണ്ടെത്തിയിട്ടില്ലെന്നും ഹർഷ് വർധൻ അറിയിച്ചു. ചികിത്സ പിഴവ് ഉണ്ടായിട്ടില്ലെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.