ബംഗളൂരു: എ.െഎ.എം.ഐ.എം അധ്യക്ഷൻ അസദുദ്ദീൻ ഉവൈസി എം.പിക്കും 300ഓളം പാർട്ടി പ്രവർത്തകർക്കുമെതിരെ കോവിഡ്-19 പ്രോട്ടോകോൾ ലംഘനത്തിന് ബെലഗാവി പൊലീസ് കേസെടുത്തു. കോർപറേഷൻ തെരഞ്ഞെടുപ്പിന്‍റെ പ്രചാരണത്തിന്‍റെ ഭാഗമായി ഇന്നലെ നടന്ന പരിപാടിക്കിടെയാണ് നിയന്ത്രണങ്ങൾ ലംഘിച്ചത്.
അനുവദനീയമായതിലും കൂടുതൽ പ്രവർത്തകർ പങ്കെടുത്തു, സാമൂഹിക അകലം പാലിച്ചില്ല, മാസ്ക് ധരിച്ചില്ല തുടങ്ങിയവ ചൂണ്ടിക്കാട്ടിയാണ് പകർച്ചവ്യാധി നിയന്ത്രണ നിയമപ്രകാരം കേസെടുത്തത്.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഇന്ന് ബി.ജെ.പിക്കെതിരെ ഉവൈസി രൂക്ഷമായ വിമർശനമുയർത്തിയിരുന്നു. എ.െഎ.എം.ഐ.എമ്മിനെ താലിബാനോട് ഉപമിച്ച ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി സി.ടി. രവിക്ക് ഉവൈസി മറുപടി നൽകി. 'അയാളൊരു കുട്ടിയാണ്, ലോകരാഷ്ട്രീയത്തെക്കുറിച്ച് ഒന്നുമറിയില്ല' എന്നായിരുന്നു ഉവൈസിയുടെ പ്രതികരണം. താലിബാനെ യു.എ.പി.എ പ്രകാരം നിരോധിക്കാന്‍ ബി.ജെ.പി തയ്യാറുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.
മോദിയുടെ വക്താക്കള്‍ അവരുടെ എതിരാളികളോടെല്ലാം അഫ്ഗാനിസ്താനില്‍ പോവാന്‍ പറയുന്നു. താലിബാനിയെന്ന് വിളിക്കുന്നു. എന്നാല്‍ അഫ്ഗാനിസ്താനില്‍ പോയി മൂന്ന് ബില്യന്‍ ഡോളര്‍ ചെലവഴിച്ച ഏക വ്യക്തി മോദി മാത്രമാണ്. താലിബാനെ ഇതുവരെ മോദി തീവ്രവാദസംഘടനകളുടെ കൂട്ടത്തില്‍പെടുത്തിയിട്ടില്ല. ഇതുവരെ താലിബാന്‍ എന്ന വാക്ക് ഉച്ചരിക്കാന്‍ പോലും അദ്ദേഹം തയാറായിട്ടില്ലെന്നും ഉവൈസി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.