ന്യൂഡൽഹി: എയർ ഇന്ത്യയുടെ ഓഹരി വിറ്റഴിക്കൽ ചോദ്യം ചെയ്ത് രാജ്യസഭ എം.പിയും ബി.ജെ.പി നേതാവുമായ സുബ്രമണ്യം സ്വാമി സമർപ്പിച്ച ഹരജിയിൽ ഡൽഹി ഹൈകോടതി വ്യാഴാഴ്ച വിധി പറയും. ഓഹരി വിറ്റഴിക്കൽ ടാറ്റക്ക് അനുകൂലമായി സർക്കാർ നടത്തിയ ക്രമക്കേട് ആണെന്ന് ആരോപിച്ചാണ് സ്വാമി ഹരജി നൽകിയത്. ഓഹരി വിറ്റഴിക്കൽ നടപടികൾ റദ്ദാക്കണമെന്നും സുബ്രഹ്മണ്യം സ്വാമി ആവശ്യപ്പെട്ടു. എന്നാൽ, എയർ ഇന്ത്യ വൻ നഷ്ടത്തിലായ സാഹചര്യത്തിൽ കേന്ദ്രസർക്കാർ എടുത്ത നയപരമായ തീരുമാനമാണിതെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത വാദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.