മുംബൈ: എയർ ഇന്ത്യ ജീവനക്കാരുടെ അനാസ്ഥയാൽ തെൻറ പ്രിയപ്പെട്ട സിത്താർ ഉടഞ്ഞുപോയതിെൻറ വേദനയും രോഷവും പങ്കുവെച്ച് പ്രശസ്ത സിത്താർ വാദകൻ ശുഭേന്ദ്ര റാവു. ന്യൂയോർക്കിൽ കച്ചേരി നടത്താൻ വന്നിറങ്ങിയശേഷം വിമാനത്തിലെ ലഗേജ് കൈകാര്യ വിഭാഗത്തിൽനിന്ന് സിത്താർ കൈപ്പറ്റിയപ്പോഴാണ് അത് കച്ചേരിക്ക് ഉപയോഗിക്കാനാവാത്തവിധം പൊട്ടിപ്പൊളിഞ്ഞതായി കണ്ടെത്തിയത്.
തുടർന്ന് തെൻറ മുഴുവൻ വേദനയും പങ്കുവെച്ച് എഴുതിയ നീണ്ട ഫേസ് ബുക്ക് കുറിപ്പിലാണ് എയർ ഇന്ത്യയുടെ കൃത്യവിലോപം അദ്ദേഹം ചൂണ്ടിക്കാട്ടിയത്. ഇത്ര കരുതലില്ലാതെ ആരെങ്കിലും സംഗീത ഉപകരണങ്ങൾ കൈകാര്യം ചെയ്യുമോയെന്ന് ചോദിച്ച അദ്ദേഹം പൊട്ടിയ സിത്താറും സമൂഹമാധ്യമത്തിൽ പങ്കുവെച്ചു. അന്തരിച്ച പ്രശസ്ത സിത്താർ വാദകൻ പണ്ഡിറ്റ് രവിശങ്കറിെൻറ ശിഷ്യൻ കൂടിയായ റാവു രാജ്യത്തെ സമുന്നത സംഗീത പ്രതിഭകളിൽ ഒരാളാണ്.
കഴിഞ്ഞ നവംബറിൽ മറ്റൊരു വിമാനത്തിൽ യാത്ര ചെയ്തപ്പോഴും അദ്ദേഹത്തിെൻറ സിത്താർ ജീവനക്കാരുടെ അനാസ്ഥകൊണ്ട് പൊട്ടിപ്പോയിരുന്നു. സിത്താറിനകത്തെ പ്രത്യേക മൈക്ക് എന്തെന്നറിയാൻ അത് പൊട്ടിച്ചുനോക്കിയതാകാനാണ് സാധ്യതയെന്നും ഇവർ സ്കാനിങ്ങിനെപ്പറ്റി കേട്ടിട്ടില്ലേയെന്നും അദ്ദേഹം രോഷത്തോടെ ചോദിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.