എയർ മാർഷൽ അമർപ്രീത് സിങ്

എയർ മാർഷൽ അമർപ്രീത് സിങ് പുതിയ വ്യോമസേന മേധാവി; 30ന് ചുമതലയേൽക്കും

ന്യൂഡൽഹി: എയർ മാർഷൽ അമർപ്രീത് സിങ്ങിനെ പുതിയ വ്യോമസേന മേധാവിയായി കേന്ദ്രം നിയമിച്ചു. ഈ മാസം 30ന് കാലാവധി പൂർത്തിയാക്കുന്ന മാർഷൽ വിവേക് റാം ചൗധരിയുടെ പിൻഗാമിയായി ചുമതലയേൽക്കും. 1984ൽ സേയിൽ ചേർന്ന അമർപ്രീത് നിലവിൽ വ്യോമസേനാ ഉപമേധാവിയാണ്. സെൻട്ര്ൽ എയർഫോഴ്സ് കമാൻഡിലും ഈസ്റ്റേൺ എയർ കമാൻഡിലും പ്രവർത്തിച്ചിട്ടുണ്ട്.

നാഷനൽ ഡിഫൻസ് അക്കാദമി, ഡിഫൻസ് സർവീസ് സ്റ്റാഫ് കോളജ്, നാഷണൽ ഡിഫൻസ് കോളജ് എന്നിവിടങ്ങളിലെ വിദ്യാഭ്യാസത്തിനും പരിശീലനത്തിനും ശേഷമാണ് അമർപ്രീത് സിങ് വ്യോമസേനയിലെത്തിയത്. മിഗ്-27 സ്ക്വാഡ്രനിൽ ഫ്ളൈറ്റ് കമാൻഡറും കമാൻഡിങ് ഓഫിസറുമായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2023 ഫെബ്രുവരി ഒന്നിനാണ് സേനയുടെ ഉപമേധാവിയായത്.

Tags:    
News Summary - Air Marshal Amar Preet Singh to take over as next IAF chief

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.