മോദിയുടെ ഡി.യു സന്ദർശനം; വിദ്യാർഥി നേതാക്കൾ വീട്ടുതടങ്കലിലെന്ന് ഐസ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഡൽഹി സർവകലാശാല സന്ദർശനത്തിന് മുന്നോടിയായി നേതാക്കളെ വീട്ടുതടങ്കലിലാക്കിയെന്ന് തീവ്ര ഇടത് സംഘടനയായ ഐസ (ആൾ ഇന്ത്യ സ്റ്റുഡന്‍റ്സ് അസോസിയേഷൻ). വിദ്യാർഥികളെ പുറത്തിറങ്ങാനോ ക്ലാസ്സിലേക്കെത്താനോ പൊലീസ് അനുവദിച്ചില്ലെന്നും ഇവർ ആരോപിച്ചു.


ഐസ പ്രസിഡന്റ്‌ അഭിഗ്യാൻ, ഡൽഹി സർവകലാശാല സെക്രട്ടറി അഞ്ജലി എന്നിവരെയാണ് വീട്ടുതടങ്കലിലാക്കിയത്.


"പ്രധാനമന്ത്രിയുടെ സർവകലാശാല സന്ദർശനം ചൂണ്ടിക്കാട്ടി എന്നെയും സർവകലാശാല ഐസ സെക്രട്ടറി അഞ്ജലിയെയും പൊലീസ് വീട്ടുതടങ്കലിൽ വെച്ചിരിക്കുകയാണ്. യാതൊരു വാറന്റോ മുന്നറിയിപ്പോ കൂടാതെയാണിത്" -അഭിഗ്യാൻ പറഞ്ഞു. രണ്ട് പൊലീസുകാർ തങ്ങളുടെ റൂമിനു മുന്നിൽ കാവലിരിക്കുന്നതിന്റെ ചിത്രങ്ങളും അദ്ദേഹം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു.


ഡൽഹി സർവ്വകലാശാലയുടെ ശതാബ്ദി ആഘോഷത്തിൽ അധ്യക്ഷത വഹിക്കാനാണ് മോദി ക്യാമ്പസിലെത്തുന്നത്. 

Tags:    
News Summary - AISA Leaders Allege Detention Ahead of PM Modi's DU Visit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.