കൊച്ചി: തന്നെ ബംഗ്ലാദേശുകാരിയാക്കാന്‍ ശ്രമമെന്ന് സംവിധായിക ആയിഷ സുല്‍ത്താന. തന്നെ ബംഗ്ലാദേശുകാരിയാക്കാൻ ചിലർ ഒരുപാട് കഷ്പെടുന്നുണ്ടെന്ന് ഫേസ്ബുക് പോസ്റ്റിലൂടെയാണ് ഐഷ വ്യക്തമാക്കിയത്.
മലയാളത്തിലെ പ്രസിദ്ധമായ ഒരു സിനിമ ഡയലോഗ് പറഞ്ഞുകൊണ്ടാണു ആയിഷ ഇക്കാര്യം വ്യക്തമാക്കിയത്. 'താന്‍ ആരാന്ന് തനിക്ക് അറിയില്ലെങ്കില്‍ താന്‍ എന്നോട് ചോദിക്ക് താന്‍ ആരാന്നു, അപ്പോ ഞാന്‍ പറഞ്ഞുതരാം താന്‍ ആരാന്നും ഞാന്‍ ആരാന്നും' എന്നുള്ള പ്രസിദ്ധ സിനിമാ ഡയലോഗിലൂടെയാണു പോസ്റ്റ് തുടങ്ങുന്നത്.
ടെലിവിഷൻ ചർച്ചക്കിടയിലെ പരാമർശത്തിന്‍റെ പേരിൽ രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട് ഐഷ സുൽത്താന മുൻകൂർ ജാമ്യത്തിനായി ഹൈകോടതിയെ സമീപിച്ചിരുന്നു. ഐഷയുടെ തന്നെ ആവശ്യപ്രകാരം കേസ് വ്യാഴാഴ്ചത്തേക്ക് മാറ്റിവെച്ചിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.