ന്യൂഡൽഹി: മുൻ വർഷത്തെ അപേക്ഷിച്ച് 2023-2024 അധ്യയന വർഷത്തിൽ രാജ്യത്തെ സ്കൂളുകളിൽ ചേർന്ന വിദ്യാർഥികളുടെ എണ്ണത്തിൽ 37 ലക്ഷം കുറവുണ്ടായെന്ന് റിപ്പോർട്ട്. പെൺകുട്ടികളുടെ എണ്ണം16 ലക്ഷം കുറഞ്ഞപ്പോൾ ആൺകുട്ടികളുടെ എണ്ണം 21 ലക്ഷവും കുറഞ്ഞു.
24.80 കോടി വിദ്യാർഥികളാണ് ഈ അധ്യയന വർഷം സ്കൂളിൽ ചേർന്നത്. ഇതിൽ ന്യൂനപക്ഷങ്ങൾ മൊത്തം പ്രവേശനത്തിന്റെ 20 ശതമാനം മാത്രമാണെന്നും വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന യൂനിഫൈഡ് ഡിസ്ട്രിക്റ്റ് ഇൻഫർമേഷൻ സിസ്റ്റം ഫോർ എജുക്കേഷന്റെ (യു.ഡി.ഐ.എസ്.ഇ) റിപ്പോർട്ടിൽ പറയുന്നു.
ഡേറ്റ പ്രകാരം രാജ്യത്തുടനീളം 14.72 ലക്ഷത്തിലധികം സ്കൂളുകളും 98.08 ലക്ഷം അധ്യാപകരും 24.80 കോടി വിദ്യാർഥികളുമാണുമുള്ളത്. കോവിഡ് മഹാമാരിക്ക് മുമ്പുള്ള 2018-2019 അധ്യയന വർഷങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ 2022 നും 2024 നും ഇടയിൽ ഒരു കോടിയിലധികം കുറവുണ്ടായി. സംസ്ഥാനങ്ങൾ സമർപ്പിക്കുന്ന ഡേറ്റയുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തയാറാക്കിയത്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സ്കൂളുകളിലെ ഡിജിറ്റൽ വിദ്യാഭ്യാസത്തിലെ അന്തരവും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. 57 ശതമാനം സ്കൂളുകളിൽ മാത്രമാണ് പ്രവർത്തനക്ഷമമായ കമ്പ്യൂട്ടറുകൾ ഉള്ളത്. 53 ശതമാനം സ്കൂളുകളിൽ മാത്രമാണ് ഇന്റർനെറ്റ് ലഭ്യത.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.