ഗുവാഹതി: സുഗന്ധവ്യാപാരി ബദ്റുദ്ദീൻ അജ്മലിെൻറ ഒാൾ ഇന്ത്യ യുനൈറ്റഡ് ഡെമോക്രാറ ്റിക് ഫ്രണ്ട് (എ.െഎ.യു.ഡി.എഫ്) അസമിൽ മൂന്നിടത്ത് മത്സരിക്കും. സംസ്ഥാനത്തെ 14 ലോക്സ ഭാ മണ്ഡലങ്ങളിൽ എട്ടിടത്ത് മത്സരിക്കുമെന്ന് നേരത്തേ സൂചിപ്പിച്ചിരുന്ന പാർട്ടി, മതേതര വോട്ടുകൾ ഭിന്നിക്കാതിരിക്കാനാണ് വിട്ടുവീഴ്ച ചെയ്യുന്നത്. എ.െഎ.യു.ഡി.എഫ് കോൺഗ്രസുമായി അവിശുദ്ധ ബന്ധം സൃഷ്ടിച്ചിരിക്കുകയാണെന്ന് ബി.ജെ.പി ആരോപിക്കുന്നുണ്ടെങ്കിലും സഖ്യസാധ്യതകൾ ഇരുപാർട്ടികളും നിഷേധിച്ചു.
വിഘടനവാദ ആശയങ്ങൾ പിന്തുടരുന്ന പാർട്ടികളെ അധികാരത്തിൽനിന്ന് അകറ്റി നിർത്തുന്നതിനാണ് അഞ്ചുസീറ്റുകളിൽ നിന്ന് പിന്മാറുന്നതെന്ന് ജനറൽ സെക്രട്ടറി അമിനുൽ ഇസ്ലാം അറിയിച്ചു. ഇൗ സീറ്റുകളിൽ കോൺഗ്രസിന് പിന്തുണ നൽകുമെന്നാണ് സൂചന. പാർട്ടി നേതാവും എം.പിയുമായ ബദ്റുദ്ദീൻ അജ്മൽ സിറ്റിങ് സീറ്റായ ധുബ്രിയിൽ വീണ്ടും ജനവിധി തേടും. സിറ്റിങ് എം.പി രാധേശ്യാം ബിശ്വാസ് കരിംഗഞ്ജിലും ഹാഫിസ് റഫീഖുൽ ഇസ്ലാം ബാർപേട്ടയിലും മത്സരിക്കും. ബാർപേട്ടയിലെ നിലവിലെ എം.പി സിറാജുദ്ദീൻ അജ്മൽ ഒഴിഞ്ഞാണ് റഫീഖുൽ ഇസ്ലാമിന് അവസരം നൽകുന്നത്.
നിലവിൽ മൂന്നു എം.പിമാരാണ് പാർട്ടിക്കുള്ളത്. 2011 ൽ 18 നിയമസഭ സീറ്റുകളിൽ വിജയിച്ച എ.െഎ.യു.ഡി.എഫിന് 2016 ൽ 13 ഇടത്തേ ജയം ആവർത്തിക്കാനായിരുന്നുള്ളൂ. അടുത്തിടെ നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിലും പാർട്ടിക്ക് തിരിച്ചടി നേരിട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.