ബെയ്ജിങ്: ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലും ചൈനയുടെ വിദേശകാര്യ മന്ത്രി വാങ്യിയും ഇരു രാജ്യങ്ങളും തമ്മിലുള്ള അതിർത്തി തർക്കം ചർച്ച ചെയ്തു. ഇത് 21ാം തവണയാണ് ഇൗ വിഷയത്തിൽ ചർച്ച നടത്തുന്നത്. ചൈനയുടെ തെക്കുപടിഞ്ഞാറൻ ഭാഗത്തുള്ള സിചുവാൻ പ്രവിശ്യയിൽ നടന്ന കൂടിക്കാഴ്ചയിൽ, ഉഭയകക്ഷി ബന്ധത്തിലുണ്ടായ പുരോഗതിയും വിലയിരുത്തി.
സ്റ്റേറ്റ് കൗൺസിലർ ആയി ചുമതലയേറ്റ ശേഷം ആദ്യമായാണ് വാങ് ചർച്ചക്കെത്തുന്നത്. ചൈനീസ് സർക്കാറിലെ അധികാര ക്രമം അനുസരിച്ച് സ്റ്റേറ്റ് കൗൺസിലർ വിദേശകാര്യ മന്ത്രിയേക്കാൾ മുകളിലുള്ള പദവിയാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള അഭിപ്രായ ഭിന്നത പ്രശ്നങ്ങളായി തീരാതിരിക്കാൻ ചർച്ചകൾ വഴി സാധിച്ചിട്ടുണ്ടെന്ന് നേരത്തേ ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ജെങ് ഷുവാങ് പറഞ്ഞിരുന്നു. ഏപ്രിലിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡൻറ് ഷി ജിൻപിങ്ങും തമ്മിൽ കൂടിക്കാഴ്ച നടന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.