ന്യൂഡൽഹി: അഞ്ചു വർഷമായി നരേന്ദ്ര മോദി സർക്കാറിനു കീഴിൽ സഹമന്ത്രിപദവിയിൽ ദേശീയ സുരക്ഷ ഉപദേഷ്ടാവായി പ്രവർത്തിക്കുന്ന അജിത് ഡോവലിന് അടുത്ത അഞ്ചു വർഷത്തേക്ക് കാബിനറ്റ് റാേങ്കാടെ പുനർനിയമനം. 74കാരനായ അജിത് ഡോവൽ 1968 ബാച്ച് റിട്ട. െഎ.പി.എസ് ഒാഫിസറും ഇൻറലിജൻസ് ബ്യൂറോ (െഎ.ബി) മുൻ മേധാവിയുമാണ്. സർവിസിൽനിന്ന് വിരമിച്ചശേഷം സംഘ്പരിവാർ ബുദ്ധികേന്ദ്രമായ വിവേകാനന്ദ ഫൗണ്ടേഷെൻറ അമരക്കാരനായി പ്രവർത്തിച്ചിരുന്നു. മോദിസർക്കാറിന് നൽകിപ്പോന്ന സംഭാവന പരിഗണിച്ചാണ് സ്ഥാനക്കയറ്റം.
മിന്നലാക്രമണം, ബാലാകോട്ട് വ്യോമസേന ആക്രമണം തുടങ്ങി സുരക്ഷയുമായി ബന്ധെപ്പട്ട കാര്യങ്ങളിൽ മോദിസർക്കാറിെൻറ പ്രധാന ബുദ്ധികേന്ദ്രങ്ങളിലൊന്ന് അജിത് ഡോവലാണ്. കാന്തഹാർ വിമാനറാഞ്ചലിനു പിന്നാലെ, മസ്ഉൗദ് അസ്ഹർ അടക്കമുള്ള തീവ്രവാദികളെ വാജ്പേയി സർക്കാറിെൻറ കാലത്ത് വിട്ടുകൊടുത്ത മധ്യസ്ഥ ചർച്ച നടത്തിയത് ഡോവലിെൻറ നേതൃത്വത്തിലുള്ള സംഘമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.