ന്യൂഡൽഹി: സി.ബി.െഎയിലെ തമ്മിലടിയുമായി ബന്ധപ്പെട്ട് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിെൻറ ഫോണുകൾ ചോർത്തിയതായി സംശയം. സി.ബി.െഎ ഡി.െഎ.ജി മനീഷ് സിൻഹ സമർപ്പിച്ച ഹരജിയിലാണ് ഫോൺ കോളുകൾ ചോർത്തിയതുമായി ബന്ധപ്പെട്ട പരാമർശമുള്ളത്. രാകേഷ് അസ്താനക്കായി അജിത് ഡോവൽ ഇടപ്പെട്ടുവെന്ന് ഹരജിയിൽ ആരോപിക്കുന്നു.
അജിത് ഡോവലും രാകേഷ് അസ്താനയും നടത്തിയ ഫോൺ സംഭാഷണം വിശദീകരിച്ചാണ് മനീഷ് സിൻഹ നിർണായക വിവരങ്ങൾ കോടതിയിൽ അറിയിച്ചത്. ദേശീയ സുരക്ഷാ ഉപദേഷ്ടാവിെൻറ ഉൾപ്പടെയുള്ള ഫോൺ നമ്പറുകൾ നിരീക്ഷണത്തിലായിരുന്നുവെന്നും ഹരജിയിൽ സൂചിപ്പിക്കുന്നുണ്ട്. ഇതോടെ അജിത് ഡോവൽ ഉൾപ്പടെയുള്ള മുതിർന്ന ഉദ്യോഗസ്ഥരുടെ ഫോണുകൾ സി.ബി.െഎ ചോർത്തിയെന്ന സംശയമാണ് ഉയരുന്നത്.
അഭ്യന്തര സെക്രട്ടറിയുടെ അനുമതിയില്ലാതെ ഉന്നത ഉേദ്യാഗസ്ഥരുടെ ഫോൺകോളുകൾ ചോർത്തരുതെന്നാണ് ചട്ടം. അടിയന്തരഘട്ടത്തിൽ ഫോൺ കോളുകൾ ചോർത്തേണ്ടി വന്നാൽ അക്കാര്യം പിന്നീട് ഉദ്യോഗസ്ഥരെ അറിയിക്കണമെന്നും നിർദേശമുണ്ട്. ഇക്കാര്യങ്ങളല്ലൊം സി.ബി.െഎ ലംഘിച്ചിട്ടുണ്ടെന്ന സംശയമാണ് ഇപ്പോൾ ഉയരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.