ലഖ്നോ: ലോക്സഭ െതരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിൽ ഒന്നിച്ചുനിൽക്കുെമന്നുള്ള, ദേ ശീയ രാഷ്ട്രീയത്തിലെ സമവാക്യങ്ങൾ തിരുത്തിയെഴുതാൻ പോന്ന തീരുമാനമെടുത്ത സമാജ് വാദി പാർട്ടിയും ബഹുജൻ സമാജ് പാർട്ടിയും സഖ്യം യു.പിക്കു പുറത്തേക്കും വ്യാപിപ്പിക്കുന്നു.
80 സീറ്റുള്ള യു.പിയിൽ 38ൽ ബി.എസ്.പിയും 37ൽ എസ്.പിയും മത്സരിക്കുമെന്നാണ് ഇരു പാർട്ടികളും തീരുമാനിച്ചിരുന്നത്.
വിജയകരമായ യു.പി സൗഹൃദത്തിനുശേഷം എസ്.പി അധ്യക്ഷൻ അഖിലേഷ് യാദവും ബി.എസ്.പി അധ്യക്ഷ മായാവതിയും മധ്യപ്രദേശിലേക്കും ഉത്തരാഖണ്ഡിലേക്കുമാണ് സഖ്യം വ്യാപിപ്പിക്കുന്നത്.
മധ്യപ്രദേശിൽ 26 സീറ്റുകളിൽ ബി.എസ്.പി മത്സരിക്കുേമ്പാൾ മൂെന്നണ്ണത്തിലാണ് എസ്.പി മത്സരിക്കുക. ബാൽഘട്ട്, തിക്കംഗഢ്, കജുരാഹോ എന്നിവിടങ്ങളിലാണ് എസ്.പി ഭാഗ്യം പരീക്ഷിക്കുന്നത്. ഉത്തരാഖണ്ഡിലെ ഗർവാളിൽ എസ്.പിയും ബാക്കി നാലിടങ്ങളിൽ ബി.എസ്.പിയും മത്സരിക്കും.
അതേസമയം, മായാവതിക്ക് ആവശ്യത്തിലധികം പ്രാധാന്യം നൽകിയ അഖിലേഷ് സമാജ്വാദി പാർട്ടിയെ തളർത്തുകയാണെന്ന് പിതാവും എസ്.പി സ്ഥാപകനുമായ മുലായം സിങ് യാദവ് കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.