യു.പിയിൽ പിന്നാക്ക, ദലിത്, ന്യൂനപക്ഷ ബന്ധം മെച്ച​​പ്പെടുത്താൻ ‘പി.ഡി.എ’യുമായി അഖിലേഷ്

ലക്നോ: 2027ലെ നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി എസ്.പി അധ്യക്ഷൻ അഖിലേഷ് യാദവ് തന്റെ പാർട്ടിയുടെ വോട്ട് അടിത്തറ അതി​ന്റെ പരമ്പരാഗത മുസ്‍ലിം-യാദവരിൽനിന്ന് പിന്നാക്ക-ദലിത്- ന്യൂനപക്ഷത്തിലേക്ക് വികസിപ്പിക്കുന്നു.
ഇതിനായി സമാജ്‌വാദി പാർട്ടി യു.പിയിൽ ഒരു മാസത്തെ ‘പി.ഡി.എ’ കാമ്പയ്ൻ ആരംഭിച്ചു. പ്രത്യേകിച്ചും ദലിതരിലേക്ക് എത്തിച്ചേരുന്നതിന് ഭരണഘടനാ ശിൽപി ബി.ആർ അംബേദ്കറുടെ പാരമ്പര്യം ഉയർത്തിക്കാണിച്ച് എല്ലാ നിയമസഭാ മണ്ഡലങ്ങളിലെയും പാർട്ടി നേതാക്കളുമായി പി.ഡി.എ പ്രചാരണം നടത്തി.

ഡിസംബർ 26നാണ് എസ്.പി കാമ്പയിൻ ആരംഭിച്ചത്. ജനുവരി 25 വരെ തുടരും. തണുപ്പുള്ള കാലാവസ്ഥ കാരണം ഗ്രാമീണ മേഖലക​ളിൽ ആളുകളെ അണിനിരത്തുന്നതിൽ പാർട്ടിക്ക് ബുദ്ധിമുട്ടുണ്ടെന്ന് എസ്.പി വൃത്തങ്ങൾ പറഞ്ഞു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലെ എസ്.പിയുടെ കുതിപ്പിന് പിന്നാക്ക, ദലിത്, ന്യൂനപക്ഷ വോട്ടുകൾ ആക്കം കൂട്ടിയിരുന്നു.

പി.ഡി.എ ചർച്ചാ കാമ്പെയ്‌നിൽ അംബേദ്കറുടെ ആശയങ്ങൾ പ്രചരിപ്പിക്കുകയും ‘ഭരണഘടനയെ സംരക്ഷിക്കുക’ എന്ന പ്രതിപക്ഷത്തിന്റെ ആഹ്വാനം പുതുക്കുകയും ചെയ്യുമെന്ന് പാർട്ടി പറഞ്ഞു. പ്രചാരണവുമായി ബന്ധപ്പെട്ട വിവിധ പരിപാടികളെ അഭിസംബോധന ചെയ്യാൻ എസ്.പി അതിന്റെ നേതാക്കളെയും പ്രവർത്തകരെയും തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെയും മുന്നണി സംഘടനകളുടെ ഭാരവാഹികളെയും വിന്യസിച്ചിട്ടുണ്ട്. പിന്നാക്കക്കാരും ദലിതരുമായുള്ള ബന്ധം ഉറപ്പാക്കാൻ ഈ ചടങ്ങുകളെ അഭിസംബോധന ചെയ്യാൻ മുന്നാക്ക ജാതിയിലെ നേതാക്കളെയും ക്ഷണിക്കുമെന്ന് എസ്.പി പറഞ്ഞു.

Tags:    
News Summary - In Akhilesh’s new PDA push, SP focuses on Babasaheb, Samvidhan to woo Dalits

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.