ലഖ്നോ: അലീഗഢ് മുസ്ലിം സർവകലാശാല ന്യൂനപക്ഷ സ്ഥാപനമല്ലെന്ന് ഉത്തർപ്രദേശ് പട്ടിക ജാതി- വർഗ കമീഷൻ. പട്ടിക വിഭാഗത്തിന് സംവരണം അനുവദിക്കാത്തതിൽ കമീഷൻ സർവകലാശാലയോട് വിശദീകരണം തേടി. ആഗസ്റ്റ് എട്ടിനകം മറുപടി നൽകണം. ന്യൂനപക്ഷ സ്ഥാപനമായതിനാൽ പട്ടിക വിഭാഗത്തിന് അലീഗഢിൽ സംവരണമില്ല.
അലീഗഢ് മുസ്ലിം സർവകലാശാല ന്യൂനപക്ഷ സ്ഥാപനമല്ലെന്ന് നിരവധി സുപ്രീംകോടതി, ഹൈകോടതി വിധികളുണ്ടെന്ന് ഉത്തർപ്രദേശ് എസ്.സി- എസ്.ടി കമീഷൻ ചെയർമാൻ ബ്രിജ് ലാൽ പറഞ്ഞു. മറ്റു കേന്ദ്ര സർവകലാശാല പേലെയാണ് അലീഗഢും. അതുകൊണ്ടുതന്നെ പട്ടികജാതി, വർഗ വിഭാഗത്തിന് സംവരണം അനുവദിക്കണം. സമയത്തിനുള്ളിൽ മറുപടി നൽകിയില്ലെങ്കിൽ സർവകലാശാല അധികൃതരെ കമീഷൻ വിളിച്ചുവരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അലീഗഢ് മുസ്ലിം സർവകലാശാലയിലും ജാമിഅ മില്ലിയ സർവകലാശാലയിലും ദലിതുകൾക്ക് സംവരണം നൽകണമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കഴിഞ്ഞ മാസം ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് യു.പി എസ്.സി- എസ്.ടി കമീഷെൻറ ഇടപെടൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.