ന്യൂഡൽഹി: ആം ആദ്മി പാർട്ടി മുൻ എം.എൽ.എ അൽക്ക ലാംബ കോൺഗ്രസിൽ തിരിച്ചെത്തി. ആം ആദ്മി പാർട്ടി അധ്യക്ഷനും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളുമായുണ്ടായ അഭിപ്രായഭിന്നതയെ തുടർന്ന് പാർട്ടിയിൽനിന്ന് മാസങ്ങളായി അൽക്ക രാജിവെച്ചിട്ട്. പാർട്ടി യോഗങ്ങളിൽനിന്നും മറ്റും കെജ്രിവാൾ അൽക്ക ലാംബയെ മാറ്റിനിർത്തിയതോടെ ഇരുവരും സമൂഹമാധ്യമങ്ങളിലൂടെ കൊമ്പുകോർത്തിരുന്നു. 2014ലാണ് കോൺഗ്രസ് വിട്ട് ആം ആദ്മി പാർട്ടിയിൽ ചേർന്നത്.
തന്നെ സ്വീകരിച്ചതിൽ സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും നന്ദി പറയുന്നുവെന്നും വീട്ടിൽ തിരിച്ചെത്തിയതുപോലെ ഇപ്പോൾ അനുഭവപ്പെടുന്നുവെന്നും കോൺഗ്രസിൽ ചേർന്ന അവർ പ്രതികരിച്ചു. ചാന്ദ്നിചൗക്ക് എം.എൽ.എയായിരുന്നു അൽക്ക.
ഹരിയാനയിൽ 16 പേരെ കോൺഗ്രസ് പുറത്താക്കി
ചണ്ഡിഗഢ്: പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയതിെൻറ പേരിൽ പ്രമുഖരടക്കം 16 പേരെ ഹരിയാന പ്രദേശ് കോൺഗ്രസ് സമിതി പുറത്താക്കി. മുൻ എം.പി രഞ്ജിത് സിങ്, മുൻമന്ത്രി നിർമൽ സിങ്, മുൻ ഡെപ്യൂട്ടി സ്പീക്കർ ആസാദ് മുഹമ്മദ്, മുൻ ചീഫ് പാർലമെൻററി സെക്രട്ടറി സിലെ രാം ശർമ തുടങ്ങിയവരെയാണ് സംസ്ഥാന അധ്യക്ഷൻ കുമരി സെൽജ പ്രാഥമികാംഗത്വത്തിൽനിന്ന് പുറത്താക്കിയത്. സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർഥികൾക്കെതിരെ വിമതരായി മത്സരിച്ചതിനാണ് ഇവരെ പാർട്ടിയിൽനിന്ന് ആറുവർഷത്തേക്ക് പുറപുറത്താക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.