ന്യൂഡൽഹി: പോളിംഗ് ബൂത്തിനു മുന്നിൽ വെച്ച് ആം ആദ്മി പ്രവർത്തകനെ മർദ്ദിക്കാൻ ശ്രമിച്ച് കോൺഗ്രസ് സ്ഥാനാർഥിയു ം മുൻ ആം ആദ്മി എം.എൽ.എയുമായ അൽക ലാംബ. തെൻറ മകനെക്കുറിച്ച് ആം ആദ്മി പ്രവർത്തകൻ പറഞ്ഞ ചില പരാമർശങ്ങളാണ് അൽക ലാംബയെ ചൊടിപ്പിച്ചത്. എന്നാൽ എന്താണ് പ്രവർത്തകൻ പറഞ്ഞതെന്ന് വ്യക്തമല്ല.
അൽക ലാംബ ആപ് പ്രവർത്തകെന മർ ദിക്കാനായി കൈ വീശുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. എന്നാൽ അൽ ക ലാംബയുടെ മർദ്ദനം പ്രവർത്തകെൻറ ദേഹത്ത് കൊണ്ടിട്ടില്ല. മജ്നു കാ തില പോളിംഗ് ബൂത്തിന് മുന്നിൽ ശനിയാഴ്ച രാവിലെയാണ് സംഭവം നടന്നത്. ആം ആദ്മി പാർട്ടി പ്രവർത്തകനെ അൽക ലാംബ ആക്രമിച്ചപ്പോൾ സംഭവസ്ഥലത്തുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥർ പ്രശ്നത്തിൽ ഇടപെടുകയും പ്രവർത്തകനെ ബലം പ്രയോഗിച്ച് സ്ഥലത്തു നിന്ന് നീക്കുകയും ചെയ്തു.
ചാന്ദ്‌നി ചൗക്ക് എം.എൽ.എയായ അൽക ലാംബ ആം ആദ്മി പാർട്ടിയുമായും മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളുമായുള്ള അഭിപ്രായവ്യത്യാസത്തിനും പരസ്യമായ തർക്കത്തിനുമൊടുവിൽ പാർട്ടി വിട്ട് കോൺഗ്രസിലെത്തുകയായിരുന്നു. ഇത്തവണ കോൺഗ്രസ് ടിക്കറ്റിൽ ചാന്ദ്‌നി ചൗക്ക് മണ്ഡലത്തിൽ നിന്നു തന്നെയാണ് അവർ ജനവിധി തേടുന്നത്.
#WATCH Delhi: Scuffle breaks out between AAP and Congress workers near Majnu ka Teela, Congress candidate Alka Lamba tries to slap an AAP worker. AAP leader Sanjay Singh has said the party will complain to Election Commission. #DelhiElections2020 (note: abusive language) pic.twitter.com/l5VriLUTkF
— ANI (@ANI) February 8, 2020
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.