ഇന്ദോർ: മധ്യപ്രദേശിലെ ഇന്ദോറിൽ ആംബുലൻസ് നിഷേധിച്ചതിനെ തുടർന്ന് സ്കൂട്ടറിൽ ആശുപത്രിയിലെത്തിച്ച കോവ ിഡ് വൈറസ് ബാധ സംശയിക്കുന്ന രോഗി മരിച്ചു. കോവിഡ് വ്യാപനമേഖലയായ ബദ്വാലി ചൗകിയിൽ നിന്നുള്ള 60 കാരനെ ആശുപത്ര ിയിലെത്തിക്കാൻ ആംബുലൻസ് ലഭിച്ചില്ല. തുടർന്ന് ബന്ധുക്കളായ സ്ത്രീകൾ സ്കൂട്ടറിൽ ആശുപത്രിയിലെത്തിച്ചെങ്ക ിലും രക്ഷിക്കാനായില്ല.
ബദ്വാലി ചൗകി സ്വദേശി പാണ്ഡു ചന്ദാനെയാണ് മരിച്ചത്. തിങ്കളാഴ്ച ശ്വാസതടസത്തെ ത ുടർന്ന് ഇദ്ദേഹത്തെ അടുത്ത ആശുപത്രിയിലെത്തിച്ചെങ്കെിലും കിടത്തി ചികിത്സ നൽകാതെ മരുന്നുകൾ നൽകി തിരിച്ചുവിടുകയായിരുന്നു. ചൊവ്വാഴ്ച അസുഖം മൂർഛിച്ചതിനെ തുടർന്ന് ആശുപത്രിയിലെത്തിക്കാൻ ആംബുലൻസിനായി വിളിച്ചെങ്കിലും കോവിഡ് മേഖലയായതിനാൽ ആരും വന്നില്ല. തുടർന്ന് ബന്ധുക്കളായ സ്ത്രീകൾ ഇദ്ദേഹത്തെ സ്കൂട്ടറിൽ മഹാരഹ യശ്വന്ത്റാവു സർക്കാർ ആശുപത്രിയിലെത്തിച്ചു. എന്നാൽ രോഗി യാത്രാമധ്യേ മരിച്ചിരുന്നു.
ഇന്ദോറിലെ െമഡിക്കൽ ഓഫീസർ കിടത്തി ചികിത്സ നൽകുകയോ മഹാരഹ ആശുപത്രിയിലേക്ക് ശിപാർശ ചെയ്യുകയോ ചെയ്തില്ലെന്നും ചികിത്സ ലഭിക്കാതെയാണ് രോഗി മരിച്ചതെന്നും ബന്ധുക്കൾ ആരോപിച്ചു. രോഗി മരിച്ചത് കോവിഡ് മൂലമാണോയെന്ന് വ്യക്തമാകുന്നതിന് സാമ്പിളുകൾ പരിശോധനക്കയച്ചതായും ഇയാളെ ആശുപത്രിയിലെത്തിച്ച സ്ത്രീകളുടെ രക്ത സാമ്പിളുകൾ ശേഖരിച്ചതായും മഹാരഹ ആശുപത്രി അധികൃതർ അറിയിച്ചു.
മധ്യപ്രദേശിലെ ഖാണ്ഡവ ജില്ലയിലും സമാന സംഭവമുണ്ടായിരുന്നു. ആംബുലൻസ് നിഷേധിച്ചതിനെ തുടർന്ന് സ്കൂട്ടറിൽ ആശുപത്രിയിലെത്തിക്കാൻ ശ്രമിക്കുന്നതിനിടെ 65 കാരൻ മരിച്ചിരുന്നു. പ്രമേഹം, രക്തസമ്മർദ്ദം തുടങ്ങിയ ബുദ്ധിമുട്ടുകളെ തുടർന്ന് അവശനിലയിലായ ഷെയ്ഖ് ഹമീദ് എന്ന രോഗിയെ ആശുപത്രിയിെലത്തിക്കാൻ ആംബുലൻസ് വിളിച്ചെങ്കെിലും ഖഡക്പുര കോവിഡ് വ്യാപന മേഖലയാതിനാൽ വാഹനം ലഭിച്ചിരുന്നില്ല.
മധ്യപ്രദേശിൽ 900 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 53 പേർ മരിക്കുകയും ചെയ്തിരുന്നു. സംസ്ഥാനത്തെ കോവിഡ് കേസുകളിൽ 70 ശതമാനവും റിപ്പോർട്ട് ചെയ്തിട്ടുള്ളത് ഇന്ദോറിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.