ന്യൂഡൽഹി: വരാനിരിക്കുന്ന പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പിൽ നിലവിലെ മുഖ്യമന്ത്രി അമരീന്ദർ സിങ് തന്നെ പാർട്ടിയെ നയിക്കുമെന്ന് കോൺഗ്രസ്. പഞ്ചാബിന്‍റെ ചുമതലയുള്ള മുതിർന്ന നേതാവായ ഹരീഷ് റാവത്താണ് തീരുമാനം അറിയിച്ചത്.
പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ്ങിനെതിരെ പടനീക്കവുമായി നാലു മന്ത്രിമാരും കോൺഗ്രസ് ജനറൽ സെക്രട്ടറിയുമടങ്ങുന്ന സംഘം രംഗത്തെിയിരുന്നു. ഇതിനുപിന്നാലെയാണ് റാവത്തിന്‍റെ പ്രതികരണം.
അമരീന്ദറുമായി ഇടഞ്ഞുനിൽക്കുന്നവർ ഹൈകമാൻഡുമായി ചർച്ച നടത്താൻ നീക്കം തുടങ്ങിയിരുന്നു. 2017ലെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ പാലിച്ചില്ലെന്നും അമരീന്ദറിെൻറ കീഴിൽ അവ പാലിക്കാൻ കഴിയുമെന്ന പ്രതീക്ഷയില്ലെന്നുമാണ് സംഘത്തിെൻറ വിമർശനം.
നിരവധി ഭരണകക്ഷി എം.എൽ.എമാരും തെരഞ്ഞെടുപ്പ് വാഗ്ദാനലംഘനം ചൂണ്ടിക്കാട്ടി രംഗത്തുണ്ട്. പ്രശ്നങ്ങൾ പരിഹരിക്കാൻ മുഖ്യമന്ത്രിക്ക് കഴിയില്ലെന്ന് ഉറപ്പുള്ളതിനാലാണ് ഹൈകമാൻഡിനെ സമീപിക്കാൻ തീരുമാനിച്ചതെന്ന് മന്ത്രി ചരൺജിത്ത് സിങ് ചന്നി പറഞ്ഞു. നിരവധി എം.എൽ.എമാർ ഒത്തുകൂടിയ ശേഷമാണ് ഹൈകമാൻഡിനെ കാണാൻ ധാരണയായത്.
നവജ്യോത് സിങ് സിദ്ദുവിനെ സംസ്ഥാന കോൺഗ്രസ് അധ്യക്ഷനാക്കി പ്രശ്നങ്ങൾ പരിഹരിക്കാനുള്ള നീക്കം ഫലിച്ചില്ലെന്ന സൂചനയാണ് പുറത്തുവരുന്നത്. തെരഞ്ഞെടുപ്പിനൊരുങ്ങുന്ന പഞ്ചാബ് കോൺഗ്രസിനെ കൂടുതൽ അപകടസന്ധിയിലാക്കുന്ന രീതിയിലേക്കാണ് കാര്യങ്ങൾ പോകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.