ന്യൂഡൽഹി: രാജ്യത്തിെൻറ സാമ്പത്തിക വളർച്ച കീഴോട്ടാണെങ്കിലും മാന്ദ്യം ഇല്ലെന്ന് കേ ന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. ഭാവിയിൽ ഇന്ത്യ സാമ്പത്തികമാന്ദ്യം നേരിടില്ലെന്നും അവർ കൂട്ടിച്ചേർത്തു.
എന്നാൽ, ഭീതിദമായ ധനക്കമ്മിയാണ് രാജ്യത്തെ തുറിച്ചുനോക്കു ന്നതെന്ന് കോൺഗ്രസ് രാജ്യസഭ ഉപനേതാവ് ആനന്ദ് ശർമ മുന്നറിയിപ്പ് നൽകി. രാജ്യത്തി െൻറ സാമ്പത്തികസ്ഥിതി സംബന്ധിച്ച് രാജ്യസഭയിൽ നടന്ന ഹ്രസ്വചർച്ചയിൽ പ്രതിപക്ഷം നിരത്തിയ കണക്കുകൾക്കു മുന്നിൽ സർക്കാർ പ്രതിരോധം ദുർബലമായി.
ഇന്ത്യയുടെ മൊ ത്ത ആഭ്യന്തര ഉൽപാദനം 2009-2014 കാലയളവിലെ 6.4 ശതമാനത്തിൽനിന്ന് 2014-2019 കാലയളവിൽ 7.5 ശതമാനമായി വർധിച്ചുവെന്ന് ധനമന്ത്രി നിർമല പറഞ്ഞു. കോർപറേറ്റുകൾ ബാങ്കിൽനിന്ന് പണമെടുക്കുന്നു. ലാഭമുണ്ടാക്കാനാവാതെ വരുേമ്പാൾ തിരിച്ചടക്കാൻ കഴിയാതാവുന്നു. അതുതന്നെയാണ് ബാങ്കുകളുടെ സ്ഥിതിയും.
രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി അധികാരത്തിലുള്ളവർ അംഗീകരിക്കാത്തതാണ് ഏറ്റവും വലിയ ദുരന്തമെന്ന് എൻ.സി.പി നേതാവ് മജീദ് മേമൻ പറഞ്ഞു. മന്ത്രിമാരടക്കം വളർച്ചയെക്കുറിച്ചാണ് സംസാരിക്കുന്നത്. 20 വർഷത്തിനിടയിൽ കാണാത്ത പ്രതിസന്ധിയാണ് വാഹനനിർമാണ മേഖലയിൽ. 2.30 ലക്ഷം േജാലികളാണ് അവിടെ മാത്രം നഷ്ടപ്പെട്ടത്. 300 വിതരണക്കാരാണ് പൂട്ടിപ്പോയതെന്നും മേമൻ ഒാർമിപ്പിച്ചു. ഭീതിദമായ ധനക്കമ്മിയാണ് തുറിച്ചുനോക്കുന്നതെന്ന് കോൺഗ്രസ് നേതാവ് ആനന്ദ് ശർമ ഒാർമിപ്പിച്ചു.
ബജറ്റിൽ ലക്ഷ്യമിട്ട വരുമാനത്തിലേക്ക് അടുത്ത ആറു മാസത്തിനകം 15.4 ലക്ഷം കോടി രൂപ വരണം. കഴിഞ്ഞ വർഷം 1.6 ലക്ഷം കോടിയുടെ കമ്മിയുണ്ടായപ്പോൾ സർക്കാർ റിസർവ് ബാങ്കിെൻറ കരുതലെടുത്തു. ഫാക്ടറികൾ അടച്ചുപൂട്ടുേമ്പാൾ ചരക്കുസേവന നികുതി ആരടക്കുമെന്ന് അദ്ദേഹം ചോദിച്ചു. ജനങ്ങൾക്ക് തൊഴിൽ നഷ്ടപ്പെടുേമ്പാൾ ആരാണ് ആദായ നികുതി നൽകുക?
നല്ല വിശ്വാസത്തോടെ പാസാക്കിയ ചരക്കുസേവന നികുതിയുടെ കാര്യത്തിൽ സഹകരണാത്മക സമീപനം വേണമെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു. ഭൂതകാലത്തേത് മറന്ന് കഴിഞ്ഞ അഞ്ചു വർഷത്തെയോ അഞ്ചു മാസത്തെയോ അഞ്ചു ദിവസത്തെയോ അവസ്ഥ പറയാൻ അദ്ദേഹം സർക്കാറിനെ വെല്ലുവിളിച്ചു. സർക്കാർ കക്ഷിരാഷ്ട്രീയത്തിനപ്പുറത്ത് ഉയർന്നുനിൽക്കണം. രാജ്യത്ത് വലിയ കമ്പനികൾ വളർന്നുകൊണ്ടിരിക്കുേമ്പാൾ ചെറിയ കമ്പനികൾ മരിച്ചുകൊണ്ടിരിക്കുകയാണെന്ന് ആം ആദ്മി പാർട്ടി നേതാവ് സഞ്ജയ് സിങ് കുറ്റപ്പെടുത്തി.
രാജ്യത്തിെൻറ മൊത്ത ആഭ്യന്തര ഉൽപാദനം ഇതിനകംതന്നെ അഞ്ചു ശതമാനത്തിലേക്ക് കൂപ്പുകുത്തിയെന്ന് കേരളത്തിൽനിന്നുള്ള സി.പി.എം അംഗം കെ.കെ. രാഗേഷ് കുറ്റപ്പെടുത്തി. എന്നാൽ, ഇപ്പോഴത്തെ സാമ്പത്തികമാന്ദ്യത്തിെൻറ വിത്തുകൾ മുളച്ചുപൊന്തിയത് 2011-13 കാലത്തെ 2ജി, കൽക്കരി കുംഭകോണങ്ങളോടെയാണെന്ന് ബി.ജെ.പി നേതാവ് അശ്വിനി ൈവഷ്ണവ് ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.