കോവിഡാനന്തര പരിചരണങ്ങൾക്കായി ഡൽഹിയിലെ എയിംസിൽ പ്രവേശിപ്പിച്ചിരുന്ന ആഭ്യന്തരമന്ത്രി അമിത് ഷാ സുഖം പ്രാപിച്ചുവരുന്നുവെന്നും ഉടൻ ഡിസ്ചാർജ് ചെയ്യുമെന്നും എയിംസ് അധികൃതർ അറിയിച്ചു. ഒാഗസ്റ്റ് 18നാണ് കടുത്ത ക്ഷീണവും ശാരീരിക അസ്വസ്ഥതകളും കാരണം ഷായെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
നേരത്തെ കോവിഡ് ബാധിച്ച് ചികിത്സയിലിരുന്ന അദ്ദേഹം പിന്നീട് നെഗറ്റീവാണെന്ന് പരിശോധനയിൽ തെളിഞ്ഞിരുന്നു. ഗുർഗാവിലെ സ്വകാര്യ ആശുപത്രിയിലായിരുന്ന ഷാ കോവിഡിന് ചികിത്സ തേടിയിരുന്നത്. കേന്ദ്ര മന്ത്രിസഭയിൽ നിന്ന് കോവിഡ് ബാധിച്ച ആദ്യ അംഗവും അമിത് ഷാ ആയിരുന്നു.
'ഇന്ന് നടന്ന കൊറോണ പരിശോധനയിൽ നെഗറ്റീവ് റിപ്പോർട്ട് ആണ് ലഭിച്ചത്. ഞാൻ ദൈവത്തിന് നന്ദി പറയുന്നു. ഇൗ സന്ദർഭത്തിൽ എെൻറയും കുടുംബത്തിെൻറയും ഒപ്പംനിന്ന എല്ലാവർക്കും നന്ദി. ഡോക്ടർമാരുടെ ഉപദേശപ്രകാരം കുറച്ച് ദിവസം കൂടി വീട്ടിൽ നിരീക്ഷണത്തിൽ തുടരും'-കോവിഡ് നെഗറ്റീവ് ആയതിനുശേഷം ഷാ ട്വീറ്റ് ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.