അഹ്മദാബാദ്: 36ാം ദേശീയ ഗെയിംസിന്റെ ഔദ്യോഗിക ഗാനവും ചിഹ്നവും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് ഉദ്ഘാടനം ചെയ്യും. അഹ്മദാബാദിൽ സ്മാർട് സ്കൂളുകളുടെ ഉദ്ഘാടനവും ഇതിനോടനുബന്ധിച്ച് നടക്കും. ആദ്യം സ്മാർട് സ്കൂളുകളുടെ ഉദ്ഘാടനമാണ് നടക്കുക.
വൈകീട്ടാണ് അഹ്മദാബാദ് സ്റ്റേഡിയത്തിൽ 36ാം ദേശീയ ഗെയിംസിന്റെ ഉദ്ഘാടനചടങ്ങുകൾ. കേന്ദ്ര കായിക മന്ത്രി അനുരാഗ് താക്കൂർ, ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ എന്നിവരും പരിപാടിയിൽ സന്നിഹിതരാകും.
ഏഴു വർഷത്തെ ഇടവേളക്കു ശേഷമാണ് ദേശീയ ഗെയിംസ് സംഘടിപ്പിക്കുന്നത്. ഇത്തവണ സെപ്റ്റംബർ 29 മുതൽ ഒക്ടോബർ 12 വരെയാണ് ഗുജറാത്തിലെ ആറു നഗരങ്ങളിലായി ദേശീയ ഗെയിംസ് നടക്കുന്നത്. 36 കായിക ഇനങ്ങളിലായി 7000ത്തോളം അത് ലറ്റുകൾ മത്സരത്തിൽ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.