ന്യൂഡൽഹി: കേരള മുഖ്യമന്ത്രി പിണറായി വിജയൻെറ ജന്മനാട്ടിൽ ബി.ജെ.പി പ്രവർത്തകനെ കൊല്ലപ്പെടുത്തിയ സംഭവം ഉത്‌കണ്‌ഠയുണ്ടാക്കുന്നതാണെന്നും ഇത് രാഷ്ട്രീയ പകപോക്കലാണെന്നും ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷാ. രമിത്തിൻെറ കുടുംബത്തിന് അമിത് ഷാ അനുശോചനം രേഖപ്പെടുത്തി. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
രമിതിൻെറ പിതാവ് ചാവശ്ശേരി ഉത്തമനെ ഇതുപോലെ 2002-ൽ കൊലപ്പെടുത്തിയിരുന്നു. അടുത്തിടെ രമിതിൻെറ അമ്മയെ അക്രമിച്ച് ഗുരുതരമായി പരിക്കേൽപിച്ചിരുന്നെന്നും അമിത് ഷാ വ്യക്തമാക്കി.
പ്രവർത്തകൻെറ കൊലപാതകം #RedTerror എന്ന ഹാഷ് ടാഗിൽ ബി.ജെ.പി ട്വിറ്ററടക്കമുള്ള സാമൂഹികമാധ്യമങ്ങളിൽ ചർച്ചയാക്കിയിട്ടുണ്ട്. സംഭവത്തിൽ പ്രതിഷേധിച്ച് നാളെ സംസ്ഥാന വ്യാപകമായി ബി.ജെ.പി ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.