ചെന്നൈ: ജയലളിതക്കെതിരെ സാമൂഹിക മാധ്യമങ്ങളില്‍ അഭ്യൂഹം പരത്തിയെന്ന പേരില്‍ നടക്കുന്ന നിയമനടപടികള്‍ ഉടന്‍ അവസാനിപ്പിക്കണമെന്ന് ആംനസ്റ്റി ഇന്‍റര്‍നാഷനലിന്‍െറ ഇന്ത്യന്‍ ഘടകം ആവശ്യപ്പെട്ടു. കേസുകള്‍ പിന്‍വലിക്കണം. സംസ്ഥാനത്ത് ക്രമസമാധാനം നിലനിര്‍ത്തുക സര്‍ക്കാറിന്‍െറ ചുമതലയാണ്. സുപ്രധാന വിഷയത്തില്‍ സര്‍ക്കാര്‍തന്നെ വ്യക്തമായ അഭിപ്രായം പറയാതിരിക്കെ, ജനങ്ങള്‍ക്കിടയില്‍ അഭ്യൂഹം പരത്തിയെന്നാരോപിച്ച് നടത്തിയ വ്യാപക അറസ്റ്റ് നീതീകരിക്കാനാകില്ല. ജയലളിതക്കെതിരെ അഭ്യൂഹം പരത്തിയെന്നാരോപിച്ച് സംസ്ഥാന പൊലീസ് 58 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും എട്ടുപേരെ അറസ്റ്റ് ചെയ്ത് ജയിലിലടക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.