അമരാവതിയിലെ മെഡിക്കൽ ഷോപ്പ് ഉടമയുടെ കൊലപാതകം; യു.എ.പി.​എ ഉൾപ്പടെ ചുമത്തി എൻ.ഐ.എ എഫ്.ഐ.ആർ

മുംബൈ: മഹാരാഷ്ട്രയിലെ അമരാവതിയിലെ മെഡിക്കൽ ഷോപ്പ് ഉടമയുടെ കൊലപാതകത്തിൽ എൻ.ഐ.എ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. യു.പി.എ, കലാപശ്രമം, കൊലപാതകം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് എൻ.ഐ.എ അന്വേഷണം ആരംഭിച്ചിരിക്കുന്നത്.

കൊലപാതകത്തിൽ ദേശീയതലത്തിൽ ഗൂഢാലോചന നടന്നി​ട്ടുണ്ടോ വിദേശ സംഘടനകളുടെ സഹായം ലഭിച്ചിട്ടു​ണ്ടോയെന്നും എൻ.ഐ.എ അന്വേഷിക്കും. മഹാരാഷ്ട്രയിലെ അമരാവതിയിലെ ഉമേഷ് കോലെയുടെ മരണം സംബന്ധിച്ചാണ് എൻ.ഐ.എ അന്വേഷണം ആരംഭിച്ചിരിക്കുന്നത്. മകന്റെ പരാതിയിലാണ് അന്വേഷണം പുരോഗമിക്കുന്നത്. ജൂൺ 21ന് രണ്ട് പേർ ഉമേഷിനെ കഴുത്തറുത്ത് കൊല്ലുകയായിരുന്നു. രാജസ്ഥാനിലെ ഉദയ്പൂരിലെ കനയ്യ ലാലിനെ കൊലപ്പെടുത്തുന്നതിന് ഒരാഴ്ച മുമ്പായിരുന്നു സംഭവം.

തുടർന്ന് പ്രാദേശിക ബി.ജെ.പി നേതൃത്വം ഉമേഷിന്റെ കൊലപാതകത്തിൽ പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു. കേസിൽ പൊലീസ് അന്വേഷണം നടത്തുകയും ആറ് പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. നൂപുർ ശർമ്മയെ പിന്തുണച്ചുള്ള പോസ്റ്റുകൾ ചില വാട്സാപ്പ് ഗ്രൂപ്പുകളിൽ ഇയാൾ പങ്കുവെച്ചുവെന്നാണ് പൊലീസ് പറയുന്നത്. ഇത് കൊലപാതകത്തിലേക്ക് നയിച്ചുവെന്നാണ് സംശയം.

Tags:    
News Summary - Amravati killing a terror act with national security angle

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.