അലീഗഢ്: അലീഗഢ് മുസ്ലിം സർവകലാശാലയിലെ ആക്രമ സംഭവവുമായി ബന്ധപ്പെട്ട് രണ്ടു യുവാക്കൾ അറസ്റ്റിൽ. ഹിന്ദു യുവ വാഹിനി മുൻ സിറ്റി പ്രസിഡൻറ് യോഗേഷ് വർഷിനി, അമിത് ഗോസ്വാമി എന്നിവരാണ് അറസ്റ്റിലായതെന്നും ഇവരെ റിമാൻഡ് ചെയ്തതായും പൊലീസ് പറഞ്ഞു. സമാധാനാന്തരീക്ഷം തകർത്ത് സംഘർഷം പടർത്തുന്ന വിധം സാമൂഹിക മാധ്യമങ്ങളിൽ പ്രചാരണം നടത്തിയതിനാണ് ഇവരുടെ അറസ്റ്റ്. സംഭവത്തെ തുടർന്ന് നഗരത്തിൽ അധികൃതർ ഇൻറർനെറ്റ് സേവനത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. സംഘർഷ സാധ്യതയെ തുടർന്ന് നഗരത്തിൽ പൊലീസ് സുരക്ഷ കൂടുതൽ ശക്തിപ്പെടുത്തിയിട്ടുണ്ട്.
അതിനിടെ, സംഘർഷത്തെ തുടർന്ന് സർവകലാശാലയിലെ വാർഷിക പരീക്ഷകൾ മേയ് 12ലേക്ക് മാറ്റിയതായി വൈസ്ചാൻസലർ പ്രഫ. താരീഖ് മൻസൂർ അറിയിച്ചു.
ഭാവി ആശങ്കയിലാക്കും വിധം ഇനിയും പരീക്ഷ മാറ്റിവെക്കില്ലെന്നും വിദ്യാർഥികൾ സഹകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.