വിജയവാഡ: ആന്ധ്രപ്രദേശിൽ 13 പുതിയ ജില്ലകളുടെ പ്രഖ്യാപനം ഏപ്രിൽ നാലിന് നടക്കും. നിലവിൽ 13 ജില്ലകളാണ് സംസ്ഥാനത്തുള്ളത്. പുതിയ ജില്ലകൾ വരുന്നതോടെ ആകെ എണ്ണം ഇരട്ടിയാകും.
നേരത്തെ, തെലുങ്ക് പുതുവർഷമായ ഏപ്രിൽ രണ്ടിന് നടത്താനിരുന്ന പ്രഖ്യാപനമാണ് നാലിലേക്ക് മാറ്റിയത്. 9.05നും 9.45നും ഇടയിലുള്ള മുഹൂർത്തത്തിലാണ് ജില്ലകളുടെ പ്രഖ്യാപനം. മുഖ്യമന്ത്രി വൈ.എസ്. ജഗൻമോഹൻ റെഡ്ഡി വേദപണ്ഡിതരുടെ ഉപദേശം തേടിയാണ് മുഹൂർത്തം നിശ്ചയിച്ചത്.
സുസ്ഥിരമായ സാമ്പത്തിക വളർച്ചക്ക് പുതിയ ജില്ലകൾ നിലവിൽവരുന്നത് കരുത്ത് പകരുമെന്നാണ് മുഖ്യമന്ത്രിയുടെ അവകാശവാദം. പുതിയ ജില്ലകൾക്ക് ആസ്ഥാനമന്ദിരം നിർമിക്കാനായി 15 ഏക്കർ വീതം ഭൂമി കണ്ടെത്താൻ നിർദേശം നൽകിയിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.