ഹൈദരാബാദ്: മലിനീകരണം കുറക്കാനായി സർക്കാർ ഉദ്യോഗസ്ഥർ ഇലക്ട്രിക് വാഹനങ്ങൾ ഉപയോഗിക്കണമെന്ന് ടി.ഡി.പി മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. വായുവിെൻറ ഗുണനിലവാരം ഉറപ്പ് വരുത്താൻ ഇത് സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ സംസ്ഥാനത്ത് ഇലക്ട്രിക് വാഹനങ്ങൾ വ്യാപകമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ജനങ്ങൾക്കായി നല്ല പദ്ധതികൾ നടപ്പിലാക്കിയാൽ മാത്രം പോര. പൂർണമായും ജനങ്ങളെ തൃപ്തിപ്പെടുത്തുന്നതാവണം പദ്ധതികൾ. ഇതിനായി പദ്ധതികളിലെ പോരായ്മകൾ പരിഹരിക്കാനുള്ള ശ്രമങ്ങൾ കൂടി ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
തെലങ്കാന സംസ്ഥാനത്തിെൻറ ജി.ഡി.പിയിൽ ബാധ്യതകൾ വർധിച്ചിട്ടുണ്ട്. 12.7 ശതമാനത്തിൽ നിന്ന് 22.2 ശതമാനമായാണ് വർധന. അതേസമയം, ആന്ധ്രയുടെ ജി.ഡി.പിയിൽ ബാധ്യതകൾ കുറയുകയാണുണ്ടായത്. 36.4 ശതമാനത്തിൽ നിന്ന് 27.3 ശതമാനമായി ബാധ്യതകൾ കുറഞ്ഞുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.