ന്യൂഡൽഹി: രാജിവെച്ച ഡൽഹി ലഫ്റ്റനൻറ് ഗവർണർ നജീബ് ജങ്ങിെൻറ പിൻഗാമിയെക്കുറിച്ചുള്ള ചർച്ചകൾ സജീവമായി. വിരമിച്ച െഎഎഎസ് ഉദ്യോഗസ്ഥനായ അനിൽ ബൈജാൽ ജങ്ങിെൻറ പിൻഗാമിയാകുമെന്ന് ന്യൂസ് 18 ചാനൽ റിപ്പോർട്ട് ചെയ്തു. ഡൽഹിയിെല ആം ആദ്മി സർക്കാറുമായി നിരന്തരം ഏറ്റുമുട്ടിയ നജീബ് ജങ്ങ് കാലാവധി തീരാൻ ഒന്നര വർഷം ബാക്കി നിൽക്കെയാണ് രാജിവെച്ചത്.
ആർഎസ്എസ് നിയന്ത്രണത്തിലുള്ള വിവേകാനന്ദകേന്ദ്രവുമായി ചേർന്ന് പ്രവർത്തിക്കുന്ന ബൗദ്ധിക–നയരൂപീകരണ സമിതിയായ വിവേകാനന്ദ ഇൻറർനാഷനൽ ഫൗണ്ടേഷെൻറ എക്സിക്യൂട്ടീവ് കൗൺസിൽ അംഗമാണ് അനിൽ ബൈജാൽ. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവൽ അടക്കം കേന്ദ്രസർക്കാറിെൻറ സുപ്രധാന തസ്തികകളിൽ നിയമിതരായവരിൽ പലരും വിവേകാനന്ദ ഫൗണ്ടേഷനിലെ അംഗങ്ങളായിരുന്നു.
ജമ്മുകശ്മീർ ഗവർണറായി ബൈജാലിനെ പരിഗണിക്കുമെന്ന് നേരത്തെ സൂചനയുണ്ടായിരുന്നു. ഡൽഹി ഡവലപ്മെൻറ് അതോറിറ്റിയുെട വൈസ് ചെയർമാനായും എയർ ഇന്ത്യയുടെ ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടറായും പ്രവർത്തിച്ചിട്ടുണ്ട്. 2006 ൽ കേന്ദ്ര നഗരവികസന സെക്രട്ടറിയായി വിരമിച്ച ബൈജാൽ വാജ്പേയ് സർക്കാറിെൻറ കാലത്ത് ആഭ്യന്തര സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.