മുംബൈ: കോൺഗ്രസ് നേതാവ് പവൻരാജെ നിമ്പാൽകറുടെ കൊലയാളികൾക്ക് തന്നെ കൊല്ലാനും പ ണം നൽകിയതായി സി.ബി.െഎ കോടതിയിൽ അഴിമതിവിരുദ്ധ പോരാളി അണ്ണാ ഹസാരെ. ഉസ്മാനാബാദ് ട െർണാ പഞ്ചസാര ഫാക്ടറിയിലെ അഴിമതി പുറത്തുകൊണ്ടുവന്നതിനാണ് തന്നെ വധിക്കാൻ പദ് ധതിയിട്ടതെന്നും ഹസാരെ പറഞ്ഞു. നിമ്പാൽകർ കൊലക്കേസിൽ സാക്ഷി പറയുകയായിരുന്നു അദ്ദേഹം.
എൻ.സി.പി നേതാവും നിമ്പാൽക്കറുടെ ബന്ധുവുമായ മുൻ മന്ത്രി പദംസിൻ പാട്ടീലാണ് കേസിലെ മുഖ്യപ്രതി. ശരദ് പവാറിെൻറ വലംകൈയാണ് പാട്ടീൽ. നിമ്പാൽകറെ കൊലപ്പെടുത്തിയ വാടക കൊലയാളികൾ കേസിൽ ചോദ്യംചെയ്യലിനിടെ ഹസാരെയെ വധിക്കാനും ആവശ്യപ്പെട്ടതായി മൊഴി നൽകുകയായിരുന്നു. ഇതറിഞ്ഞ താൻ പൊലീസിൽ പരാതി നൽകിയപ്പോൾ അത് പിൻവലിക്കാൻ ആവശ്യപ്പെട്ട് പദംസിൻ പാട്ടീലിെൻറ ആളുകൾ ഭീഷണിപ്പെടുത്തിയെന്നും ബ്ലാങ്ക് ചെക്ക് നൽകാൻ ശ്രമിച്ചെന്നും ഹസാരെ കോടതിയിൽ പറഞ്ഞു.
ഭീഷണിയെ കുറിച്ച് ഹസാരെ പ്രധാനമന്ത്രിയെയും മുഖ്യമന്ത്രിയേയും രേഖാമൂലം അറിയിച്ചെങ്കിലും ഇടപെടാത്തതിനെ തുടർന്ന് പ്രതിഷേധിക്കുകയും പത്മശ്രീ തിരിച്ച് നൽകുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.