ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ വിമര്‍ശിച്ച് അണ്ണാ ഹസാരെ. ആം ആദ്മിക്ക് സംഭാവന നല്‍കിയവരുടെ പേരുകള്‍ പാര്‍ട്ടി വെബ്സൈറ്റില്‍നിന്ന് നീക്കംചെയ്യുമെന്ന് കെജ്രിവാള്‍ പറഞ്ഞിരുന്നു. ഇതിനെ വിമര്‍ശിച്ചുകൊണ്ടാണ് പഴയ ശിഷ്യനെതിരെ അണ്ണാ ഹസാരെ രംഗത്തത്തെിയത്.
ജനങ്ങള്‍ക്ക് നല്‍കിയ വാക്ക് പാലിക്കണം. വിമര്‍ശനം രാജ്യനന്മക്കുവേണ്ടിയാണെന്നും വ്യക്തിതാല്‍പര്യമില്ളെന്നും കെജ്രിവാളിനയച്ച കത്തില്‍ ഹസാരെ വ്യക്തമാക്കി.
ആം ആദ്മി പാര്‍ട്ടി തുടങ്ങുന്നതുമായി ബന്ധപ്പെട്ട് കെജ്രിവാളിനെ രൂക്ഷമായി വിമര്‍ശിച്ച് ഹസാരെ രംഗത്തത്തെിയിരുന്നു. യു.പി.എ ഭരണകാലത്ത് അഴിമതിവിരുദ്ധ ബില്‍ പാസാക്കണമെന്നാവശ്യപ്പെട്ട് ഹസാരെയുടെ നേതൃത്വത്തില്‍ അഴിമതിവിരുദ്ധ മുന്നണി രൂപപ്പെട്ടിരുന്നു. ഇതില്‍ മുന്‍നിരയിലുണ്ടായിരുന്ന കെജ്രിവാളിന്‍െറ നേതൃത്വത്തില്‍ ആം ആദ്മി രൂപംകൊണ്ടു. പിന്നീട് കേന്ദ്രത്തില്‍ ബി.ജെ.പി. അധികാരത്തില്‍ വരുകയും ഹസാരെ തികഞ്ഞ മൗനിയാവുകയും ചെയ്തു. ഇതിനിടയിലാണ് കെജ്രിവാളിനെതിരെ വീണ്ടും രംഗത്തത്തെുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.