ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പ്രത്യക്ഷ സമരത്തിനൊരുങ്ങി അണ്ണാ ഹസാരെ. മോദിയുടെ പ്രവർത്തനങ്ങളിൽ താൻ തൃപ്തനല്ലെന്ന് ഹസാരെ പറഞ്ഞു. അദ്ദേഹത്തിെൻറ പ്രവർത്തനങ്ങളിൽ പ്രതിഷേധമറിയിച്ച് രാജ്ഘട്ടിൽ സത്യാഗ്രഹം നടത്തുമെന്നും ഹസാരെ അറിയിച്ചു. ഗാന്ധിജയന്തി ദിനത്തിൽ ഗാന്ധിസ്മാരകത്തിലെത്തിയതിന് ശേഷമായിരുന്നു ഹസാരെയുടെ പ്രതികരണം. രാജ്യം ഗാന്ധിയുെട കാഴ്ചപ്പാടിൽ നിന്ന് വ്യതിചലിക്കുന്നുവെന്നും ഹസാരെ വ്യക്തമാക്കി.
അഴിമതിക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഹസരെ 30 കത്തുകളയച്ചതായി അദ്ദേഹത്തിെൻറ അനുയായികൾ വെളിപ്പെടുത്തി. എന്നാൽ ഇതിനൊന്നും മറുപടി നൽകാൻ പ്രധാനമന്ത്രി തയ്യാറായില്ലെന്നും അവർ കുറ്റപ്പെടുത്തി. മൂന്ന് വർഷം കൊണ്ടാണ് ഹസാരെ പ്രധാനമന്ത്രിക്ക് 30 കത്തുകളയച്ചത്.
മൂന്ന് വർഷത്തെ നരേന്ദ്ര മോദി സർക്കാറിെൻറ ഭരണത്തിനിടയിൽ ഇതാദ്യമായാണ് അണ്ണാ ഹസാരെ കേന്ദ്രസർക്കാറിനെതിരെ പരസ്യമായി രംഗത്തെത്തുന്നത്. യു.പി.എ സർക്കാറിനെതിരായുള്ള സമരങ്ങളിലൂടെയാണ് അണ്ണാ ഹസാര രാജ്യത്ത് ശ്രദ്ധയാകർഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.