ന്യൂഡല്‍ഹി: ആര്.എസ്.എസിെൻറ ആസൂത്രണത്തില്‍ തുടങ്ങിയ അഴിമതിവിരുദ്ധ പ്രസ്ഥാനത്ത ിലൂടെ ബി.ജെ.പിയെ കേന്ദ്രത്തില്‍ അധികാരത്തിെലത്തിച്ച അണ്ണാ ഹസാരെ രാജ്യത്ത് പാര്‍ട്ടി കളില്ലാത്ത തെരഞ്ഞെടുപ്പിനായി പുതിയ പ്രസ്ഥാനവുമായി രംഗത്ത്. രാജ്യത്ത് ഇനിമുതല്‍ പാ ര്ട്ടികളെ അടിസ്ഥാനമാക്കിയുള്ള തെരഞ്ഞെടുപ്പിനു പകരം വ്യക്തികളെ ആധാരമാക്കിയുള്ള വോട്ടെടുപ്പിനായി പ്രക്ഷോഭത്തിനിറങ്ങുകയാണെന്ന് ന്യൂഡല്‍ഹി കേൺസ്റ്റിറ്റ്യൂഷന് ക്ലബില്‍ വിളിച്ച വാര്‍ത്തസമ്മേളനത്തില്‍ അണ്ണാ ഹസാരെ അറിയിച്ചു.
വോട്ടെടുപ്പിന് പാര്‍ട്ടിയുടെ പേരും ചിഹ്നവും ഉപയോഗിക്കുന്നതിന് അറുതിവരുത്തി വ്യക്തികളുടെ പേരുകളും ചിത്രങ്ങളും മാത്രം വോട്ടുയന്ത്രത്തിൽ കാണിച്ചാല്‍ മതിയെന്ന് തെരഞ്ഞെടുപ്പ് കമീഷനോട് ഹസാരെ ആവശ്യപ്പെട്ടു. പാര്‍ട്ടിചിഹ്നങ്ങള്‍ വോട്ടുയന്ത്രത്തില്‍നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമീഷന് ആസ്ഥാനത്തേക്ക് പ്രക്ഷോഭം സംഘടിപ്പിക്കും.
ചിഹ്നം ഒഴിവാക്കുന്നതോടെ ആദര്‍ശം ഏതായാലും ആളുകള്‍ നല്ല വ്യക്തികള്‍ക്ക് വോട്ടുചെയ്യും. ഭരണഘടനയില്‍ വ്യക്തി തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനുള്ള വ്യവസ്ഥയുണ്ടെങ്കിലും പാര്‍ട്ടി മത്സരിക്കുന്നതിനുള്ള വ്യവസ്ഥയില്ലെന്ന് ഹസാരെ അവകാശപ്പെട്ടു. പാര്‍ട്ടികളോടുള്ള മടുപ്പുമൂലം ആളുകള്‍ക്ക് ജനാധിപത്യം മടുത്തിരിക്കുന്നു.
രാജ്യത്തെ 6,47,000 ഗ്രാമങ്ങളില്‍നിന്ന് ഓരോരുത്തരെ വീതം സംഘടിപ്പിച്ച് ഡല്ഹിയിെലത്തിച്ച് 2020 ഒക്ടോബര്‍ രണ്ടിനകം പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ഹസാരെ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.