മുംബൈ: ടെലിവിഷൻ ചർച്ചക്കിടെ പ്രവാചകനെതിരെ പരാമർശം നടത്തിയ ബി.ജെ.പി ദേശീയ വക്താവ് നൂപുർ ശർമക്കെതിരെ വീണ്ടും കേസ്. അഡ്വ. സയ്യിദ് അസീം നൽകിയ പരാതിയിലാണ് ബീഡ് പൊലീസ് കേസെടുത്തത്. ടെലിവിഷൻ ചർച്ചക്കിടെ നൂപുർ ശർമ പ്രവാചകനെതിരെ നടത്തിയ പരാമർശം മുസ്‍ലിംകളുടെ മതവികാരം വ്രണപ്പെടുത്തിയെന്നു കാണിച്ചാണ് പരാതി നൽകിയിരിക്കുന്നത്.
പരാതിയുടെ അടിസ്ഥാനത്തിൽ നൂപുർ ശർമക്കെതിരെ പൊലീസ് കേസെടുത്തു. മുംബൈ, താനെ നഗരങ്ങളുൾപ്പെടെ മഹാരാഷ്ട്രയിലെ വിവിധ നഗരങ്ങളിൽ സമാന വിഷയത്തിൽ നൂപുറിനെതിരെ കേസ് നിലനിൽക്കുന്നുണ്ട്. വിവാദ പ്രസ്താവനയെ തുടർന്ന് നൂപുർ ശർമയെ ബി.ജെ.പി സസ്‍പെൻഡ് ചെയ്തിരുന്നു.
ഡൽഹി ബി.ജെ.പി മാധ്യമം വിഭാഗം തലവനായിരുന്ന നവീൻ ജിൻഡാലിനെ പുറത്താക്കുകയും ചെയ്തു. വിവാദത്തിനെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധം നടന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.