ന്യൂഡൽഹി: രാജ്യത്ത് അടുത്ത ഘട്ട കൊവിഡ് വ്യാപനം ആറ് മുതൽ എട്ട് മാസങ്ങൾക്കുള്ളിൽ നടക്കുമെന്ന് വിദഗ്ധർ. കോവിഡിന്റെ പുതിയ വകഭേദമായിരിക്കും ഈ തരംഗത്തിന് കാരണമെന്നും ഐ.എം.എ കോവിഡ് ടാസ്ക് ഫോഴ്സ് കോ ചെയർമാനായ ഡോ. രാജീവ് ജയദേവൻ എ.എൻ.ഐയോട് വ്യക്തമാക്കി.
നേരത്തെ പടർന്ന ഒമിക്രോൺ ബിഎ.2 വകഭേദം കൂടുതൽ വ്യാപന ശേഷിയുള്ളതാണ്. എന്നാൽ അടുത്ത വ്യാപനം ഉണ്ടാകുന്നത് മറ്റൊരു വകഭേദം മൂലമാകാനാണ് സാധ്യതയെന്നും അദ്ദേഹം പറഞ്ഞു.
'വൈറസ് ഇവിടെ നമ്മുടെ ഇടയിൽ തന്നെ ഉണ്ടാവും. ചില സമയത്ത് ഉയർന്നും ചില സമയത്ത് താഴ്ന്നും നിലനിൽക്കും. അടുത്ത വേരിയന്റ് വരുമ്പോൾ വ്യാപനത്തിൽ കുതിച്ചു ചാട്ടം ഉണ്ടാവും. അതെപ്പോഴായിരിക്കുമെന്ന് കൃത്യമായി പറയാൻ കഴിയില്ല. പക്ഷെ അത് സംഭവിക്കുമെന്നാണ് ചരിത്രം വ്യക്തമാക്കുന്നത്. ആറ് മുതൽ എട്ട് മാസത്തിനുള്ളിൽ. അത് സാധാരണമായി അങ്ങനെയാണ് പ്രവർത്തിക്കുന്നത്," ഡോ രാജീവ് ജയദേവൻ പറഞ്ഞു.
ഒമിക്രോണിനെ പോലെ തന്നെ അടുത്ത കോവിഡ് വേരിയന്‍റിനും വാക്സിനെ പ്രതിരോധിക്കാനുള്ള ശേഷി ഉണ്ടാകും. മറ്റ് വകഭേദങ്ങളെ പോലെ അടുത്ത വകഭേദത്തിനും ജനിതക ഘടനയിൽ വ്യതിയാനമുണ്ടാവും. രോഗം വന്നതുമൂലം ലഭിച്ച പ്രതിരോധ ശേഷി കൊണ്ടോ വാക്സിൻ സ്വീകരിച്ചതു മൂലമുള്ള പ്രതിരോധി ശേഷിയേയും കവച്ചുവെക്കാനുള്ള ശേഷി പുതിയ വേരിയന്‍റിന് ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.