മുംബൈ: ബോളിവുഡ് നടി കങ്കണ റണാവത്തിനും സഹോദരി രംഗോലി ചണ്ഡേലിനുമെതിരെ വീണ്ടും കേസ്. മുംബൈയിലെ അന്ധേരിയിലെ മജിസ്ട്രേറ്റ് കോടതിയാണ് കേസെടുത്തത്. സമൂഹമാധ്യമങ്ങളിലൂടെ പ്രകോപനപരമായ പരാമർശങ്ങൾ നടത്തിയതിനാണ് കേസ്.
അഭിഭാഷകനായ അലി കാസിഫ് ഖാൻ ദേശ്മുഖ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്. ലക്ഷകണക്കിന് ആളുകൾ സാമൂഹിക മാധ്യമങ്ങളിൽ പിന്തുടരുന്ന കങ്കണയുടേയും രംഗോലിയുടേയും പ്രസ്താവനകളെല്ലാം നിരുത്തരവാദപരമാണെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. ബോളിവുഡ് നടൻ ഹൃത്വിക് റോഷൻ, ആദിത്യ പഞ്ചോലി, മാധ്യമസ്ഥാപനങ്ങൾ, മാധ്യമപ്രവർത്തകർ, ബോളിവുഡ് സിനിമ വ്യവസായം എന്നിവക്കെതിരെ നിരന്തരമായി ആരോപണങ്ങൾ ഉന്നയിക്കുകയാണ് കങ്കണയും സഹോദരിയും ചെയ്യുന്നതെന്ന് ദേശ്മുഖ് പരാതിയിൽ പറയുന്നു.
ഇരുവരുടേയും സാമൂഹിക മാധ്യമങ്ങളിലെ ഇടപെടലുകൾ വിവിധ വിഭാഗങ്ങൾക്കിടയിൽ ശത്രുതയുണ്ടാക്കുന്നതാണ്. മതവികാരം വ്രണപ്പെടുത്തുന്നതാണ് ഇരുവരുടേയും നടപടിയെന്നും ദേശ്മുഖ് പരാതിയിൽ പറയുന്നു. നേരത്തെ ബാന്ദ്ര കോടതിയും സമാനമായ പരാതിയിൽ കങ്കണക്കും സഹോദരിക്കുമെതിരെ കേസെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.