ബംഗളൂരു: ഹിന്ദുത്വവാദികളുടെ പ്രതിഷേധത്തെ തുടർന്ന് പ്രമുഖ സ്റ്റാൻഡപ് കൊമേഡിയനായ മുനവർ ഫാറൂഖിയുടെ ബംഗളൂരുവിലെ പരിപാടി അവസാന നിമിഷം റദ്ദാക്കി. ഇത് രണ്ടാം തവണയാണ് ഫാറൂഖിയുടെ നഗരത്തിലെ പരിപാടി റദ്ദാക്കുന്നത്.
ശനിയാഴ്ച നടക്കേണ്ടിയിരുന്ന 'ഡോങ്ക്രി ടു നോ വെയർ' എന്ന പേരിലുള്ള പരിപാടിയാണ് റദ്ദാക്കിയതെന്നും സംഘാടകർ പരിപാടിക്കായി അനുമതി നേടിയിരുന്നില്ലെന്നും പൊലീസ് ഡെപ്യൂട്ടി കമീഷണർ (സൗത്ത്) പി. കൃഷ്ണകാന്ത് പറഞ്ഞു. വെള്ളിയാഴ്ച രാത്രിയാണ് ഇക്കാര്യം അറിയിക്കുന്നത്.
മുനവർ ഫാറൂഖിക്കെതിരെ 'ജയ് ശ്രീ റാം' എന്ന പേരിലുള്ള ഹിന്ദുത്വ സംഘടന സിറ്റി പൊലീസ് കമീഷണർ സി.എച്ച്. പ്രതാപ് റെഡ്ഡിക്ക് പരാതി നൽകിയിരുന്നു. ഹിന്ദു വികാരങ്ങളെ ഫാറൂഖി ഇകഴ്ത്തിയെന്നും രാമനെയും സീതയെയും പറ്റി മോശം പരാമർശം നടത്തിയെന്നുമാണ് സംഘടനയുടെ ആരോപണം. കഴിഞ്ഞ നവംബറിലും ബംഗളൂരുവിൽ ഇതേ സാഹചര്യത്തിൽ മുനവർ ഫാറൂഖിയുടെ പരിപാടി റദ്ദാക്കിയിരുന്നു.
അന്ന് താൻ സ്റ്റാൻഡപ് കോമഡി അവതരിപ്പിക്കുന്നത് അവസാനിപ്പിക്കുകയാണെന്ന് അദ്ദേഹം സൂചിപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.