കോട്ടയിൽ വീണ്ടും ആത്മഹത്യ; 19കാരൻ ജീവനൊടുക്കി

ജയ്പൂർ: രാജസ്ഥാനിലെ കോട്ട എൻട്രൻസ് കോച്ചിങ് സെന്‍ററിലെ വീണ്ടും ആത്മഹത്യ. യു.പി സ്വദേശിയായ 19കാരനാണ് ആത്മഹത്യ ചെയ്തത്. ചൊവ്വാഴ്ച രാത്രിയോടെയായിരുന്നു സംഭവം. ഇതോടെ 2023ൽ കോട്ടയിൽ ആത്മഹത്യ ചെയ്ത വിദ്യാർഥികളുടെ എണ്ണം 27 ആയി.

രണ്ട് വർഷമായി വിദ്യാർഥി കോട്ടയിൽ പരിശീലനം നേടിവരികയായിരുന്നുവെന്ന് പൊലീസ് പസൂപ്രണ്ടായ ഭവാനി സിങ് പറഞ്ഞു. ചൊവ്വാഴ്ച രാവിലെ മുതൽ വിദ്യാർഥിയുടെ മുറി അകത്തുനിന്നും അടച്ചനിലയിലായിരുന്നു. സുഹൃത്തുക്കളിൽ പലരും വാതിലിൽ മുട്ടി വിളിച്ചെങ്കിലും പ്രതികരണമില്ലാതായതോടെ പൊലീസ് സ്ഥലത്തെത്തി വാതിൽ തുറന്നപ്പോഴാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിനരികിൽ നിന്നും കുറിപ്പുകളൊന്നും ലഭിച്ചിട്ടില്ലെന്നും പോസ്റ്റ്മാർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം മറ്റ് നടപടികൾ ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുട്ടിയുടെ സ്വഭാവത്തിൽ സമീപ ദിവസങ്ങളിൽ മാറ്റമുണ്ടായിരുന്നോ എന്ന് അന്വേഷിക്കുമെന്നും പൊലീസ് വ്യക്തമാക്കി.

15 കുട്ടികളാണ് 2022ൽ കോട്ടയിൽ ആത്മഹത്യ ചെയ്തത്. 2019ൽ 18പേരും 2018ൽ 20 പേരും ആത്മഹത്യ ചെയ്തിരുന്നു. 2020-21 കാലഘട്ടത്തിൽ കോവിഡ് മൂലം സ്ഥാപനം അടച്ചിട്ടിരുന്നതിനാൽ ആത്മഹത്യകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

വിദ്യാർഥി ആത്മഹത്യകൾ വർധിച്ചതിന് പിന്നാലെ കോട്ടയിൽ കുട്ടികളുടെ ദിനചര്യയിൽ രസകരമായ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി പഠന സമയം കുറയ്ക്കാനും സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കാനും കോച്ചിംഗ് കേന്ദ്രങ്ങൾക്ക് ഉന്നതതല കമ്മിറ്റി നിർദേശം നൽകിയിരുന്നു. നീറ്റ്, ജെ.ഇ.ഇ കോച്ചിങ് വിദ്യാർഥികർക്കിടയിലാണ് ആത്മഹത്യ നിരക്ക് വർധിച്ചത്. തുടർന്നാണ് മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് ഉന്നതകമ്മിറ്റിക്ക് രൂപം നൽകിയത്. ആത്മഹത്യ കുറക്കാൻ നിരവധി പദ്ധതികൾ സർക്കാർ ആവിഷ്കരിച്ചിരുന്നു. ബന്ധപ്പെട്ടവരിൽ നിന്ന് ലഭിച്ച ശുപാർശകളുടെ അടിസ്ഥാനത്തിൽ സംസ്ഥാനതല സമിതി റിപ്പോർട്ട് തയ്യാറാക്കി സംസ്ഥാന സർക്കാരിന് സമർപ്പിക്കുമെന്നും ബങ്കർ പറഞ്ഞു. എന്നാൽ കോച്ചിംഗ് ഇൻസ്റ്റിറ്റ്യൂട്ടുകളുടെ ഫീസ് കുറയ്ക്കുന്നത് സംബന്ധിച്ച് സർക്കാരിന് ഇടപെടാനാകില്ലെന്ന് ​അദ്ദേഹം പറഞ്ഞു. അതേസമയം, നഗരത്തിലുടനീളമുള്ള എല്ലാ കോച്ചിംഗ് ഇൻസ്റ്റിറ്റ്യൂട്ടുകളിലും സംസ്ഥാനതല സംഘം ആരോഗ്യ സർവേ നടത്തുന്നുണ്ട്. അതിന്റെ അടിസ്ഥാനത്തിൽ സംശയാസ്പദമായ പ്രവണതകളുള്ള വിദ്യാർത്ഥികളെ കണ്ടെത്തി കൗൺസിലിങ്ങിന് അയയ്ക്കുന്നുവെന്നും കലക്ടർ അറിയിച്ചു.

Tags:    
News Summary - Another student committed suicide in Kota; 27th since 2023

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.